/indian-express-malayalam/media/media_files/uploads/2019/11/Jilebi.jpg)
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍. താന്‍ ജിലേബി കഴിക്കുന്നതാണ് ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണമെങ്കില്‍ ജിലേബി കഴിക്കുന്നത് നിര്‍ത്താമെന്ന് ഗംഭീര്‍ പറഞ്ഞു. ഡല്‍ഹിയിലെ വായുമലിനീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാതെ ക്രിക്കറ്റ് കമന്ററി പറയാന്‍ പോയതിൽ എംപിക്കെതിരെ വിമര്‍ശനം ഉയർന്നിരുന്നു.
''ഞാന്‍ ജിലേബി കഴിക്കുന്നതാണ് ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണമെങ്കില്‍ എന്നന്നേക്കുമായി ജിലേബി ഉപേക്ഷിക്കാം. നിങ്ങൾ 10 മിനിറ്റിനുളളിൽ എന്നെ ട്രോൾ ചെയ്തു തുടങ്ങി, ആ കഠിനാധ്വാനം ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ നമുക്ക് നല്ല വായു ശ്വസിക്കാമായിരുന്നു'' എന്നാണ് ഗംഭീര്‍ പ്രതികരിച്ചത്.
#WATCH: Gautam Gambhir, BJP MP says."Agar mera jalebi khane se Delhi ka pollution badha hai, toh main hamesha ke liye jalebi chhod sakta hoon...10 minute mein mujhe troll karna shuru kar diya, agar itni mehnat Delhi ki pollution ko kam karne mein ki hoti toh hum saas le pate." pic.twitter.com/K2oW5qokht
— ANI (@ANI) November 18, 2019
വായു മലിനീകരണത്തെ നേരിടാന്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇതിനായി വലിയ എയര്‍ പ്യൂരിഫയര്‍ കൊണ്ടു വരുന്നതിനെ കുറിച്ച് പദ്ധതിയുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് ആം ആദ്മി പാര്‍ട്ടിക്ക് സാധിക്കാത്ത പലതും താന്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള കമന്ററി സംഘത്തിന്റെ ഭാഗമാണ് ഗംഭീര്‍. സഹ കമന്റേറ്റര്‍ വിവിഎസ് ലക്ഷ്മണിനൊപ്പം ജിലേബി കഴിക്കുന്ന ഗംഭീറിന്റെ ചിത്രം വൈറലായിരുന്നു. ഇതോടെയാണ് വിമര്‍ശനം ശക്തമായത്. സ്വന്തം നാട്ടുകാര്‍ ശ്വാസമെടുക്കാനാവാതെ വലയുമ്പോള്‍ ഗംഭീര്‍ ജിലേബി തിന്നു നടക്കുകയാണെന്നായിരുന്നു വിമര്‍ശനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.