/indian-express-malayalam/media/media_files/uploads/2017/08/gorakhpur-tragedy-yogi-adityanath005.jpg)
ലക്​നൗ: പെരുന്നാളിന്റെ ഭാഗമായി​ റോഡുകളിൽ നടക്കുന്ന നമസ്​കാരങ്ങൾ തടയാൻ കഴിയില്ലെങ്കിൽ പൊലീസ്​ സ്​റ്റേഷനുകളിൽ ജൻമാഷ്​ടമി ആഘോഷിക്കുന്നതും തടയാൻ അവകാശമില്ലെന്ന്​ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. നോയിഡയിൽ ഒരു ചടങ്ങിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു യോഗി.
വർഷാവർഷം ശിവ ആരാധകർ നടത്തുന്ന കൻവാർ യാത്രയിൽ മൈക്രോഫോണുകളും, ഡിജെയും സംഗീതവും ഉപയോഗിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കൻവാർ യാത്രയിൽ മൈക്രോഫോണുകളും ഡിജെകളും ഇല്ലെന്ന് ഉറപ്പാക്കണമെന്ന് യോഗി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ഏതെങ്കിലും ആരാധനയുടെ ഭാഗമായോ ആരാധനാകേന്ദ്രത്തിൽ നിന്നോ ഉയർന്ന ശബ്​ദങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഈ നിരോധനം സാധ്യമല്ലെങ്കിൽ കൻവാർ യാത്ര സാധാരണപോലെ തന്നെ നടത്താമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഗണേശോത്​സവം ആഘോഷിക്കുന്നത്​ ആരും എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്​സവങ്ങൾ ആഘോഷിക്കാൻ രാജ്യത്ത് എല്ലാവര്‍ക്കും അവകാശമുണ്ടെന്നും യോഗി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.