വിമതരോട് ഹൈക്കമാന്‍ഡ് ക്ഷമിച്ചാല്‍ അവരെ സ്വാഗതം ചെയ്യും: അശോക് ഗെഹ്ലോട്ട്

“രാജ്യത്ത് ജനാധിപത്യം ഭീഷണിയിലാണ്. സംസ്ഥാനത്ത് തന്റെ സര്‍ക്കാരിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം,” ഗഹ്ലോട്ട് പറഞ്ഞു

Ashok gehlot, rajasthan crisis, rajasthan congress rebel MLAs, sachin pilot, indian express

ജയ്‌പൂർ: തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. സചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലെ വിമതന്‍മാര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്നും അദ്ദേഹം പറഞ്ഞു. വിമതരോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ക്ഷമിച്ചാല്‍ താന്‍ അവരെ ആലിംഗനം ചെയ്യുമെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സചിന്‍ പൈലറ്റുമായുള്ള തമ്മിലെ അധികാര തര്‍ക്കം കഴിഞ്ഞ മാസം വീണ്ടും ആരംഭിച്ചതിനെ തുടര്‍ന്ന് ഗെഹ്ലോട്ട് തന്റെ മുന്‍ ഉപമുഖ്യമന്ത്രിക്ക് നേരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരുന്നത്. ഉപയോഗമില്ലാത്തവന്‍ എന്ന് വരെ അദ്ദേഹം സചിനെ വിളിച്ചിരുന്നു.

കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത് എന്തും ചെയ്യുമെന്ന് പറഞ്ഞ ഗെഹ്ലോട്ട് മൂന്ന് തവണ രാജസ്ഥാനിലെ മുഖ്യമന്ത്രിയാക്കിയതിന്റെ ക്രഡിറ്റ് പാര്‍ട്ടിക്ക് നല്‍കി. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ജയ്‌സാല്‍മീറിലെ സൂര്യഗഢ് റിസോര്‍ട്ടില്‍ ഒരു ദിവസം തങ്ങിയശേഷം തിരികെ ജയ്പൂരിലേക്ക് മടങ്ങുമ്പോഴാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.

Read Also: ഫേസ്ബുക്ക് പരിചയം പ്രണയമായി, ഇന്ത്യാക്കാരന്‍ പാക് യുവതിയെ തേടി യാത്ര ചെയ്തത് 1,200 കിലോമീറ്റര്‍

ഓഗസ്റ്റ് 14-ന് ആണ് നിയമസഭാ സമ്മേളനം നടക്കുന്നത്. സചിന്റെ നേതൃത്വത്തിലെ വിമത പ്രവര്‍ത്തനത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുകയാണ്. സചിന്‍ അടക്കം 19 എംഎല്‍എമാരാണ് വിമത പക്ഷത്തുള്ളത്. വിമത ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് സചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

“ഞങ്ങള്‍ക്ക് ആരുമായും വഴക്കില്ല. ജനാധിപത്യത്തില്‍ ആശയം, നയങ്ങള്‍, പരിപാടികള്‍ എന്നിവയുടെ മേലാണ് പോരാട്ടം നടക്കുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ അല്ല. രാജസ്ഥാനില്‍ നടക്കുന്നതിനെ മോദി തടയണം,” എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്നില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഗഹ്ലോട്ടും മന്ത്രിമാരും ജയ്പൂരില്‍ കഴിയുമ്പോള്‍ ജയ്‌സാല്‍മീരില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരുടെ സംഖ്യയില്‍ കുറവ് വരാതെ ഇരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

“രാജ്യത്ത് ജനാധിപത്യം ഭീഷണിയിലാണ്. സംസ്ഥാനത്ത് തന്റെ സര്‍ക്കാരിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം,” ഗഹ്ലോട്ട് പറഞ്ഞു. നിയമസഭ സമ്മേളന തിയതി പ്രഖ്യാപിച്ചശേഷം കുതിരക്കച്ചവടത്തിന്റെ തുക ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read in English: If high command forgives rebels, I will welcome them back: Ashok Gehlot

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: If high command forgives rebels i will welcome them back ashok gehlot

Next Story
രാജ്യസഭ എംപി അമര്‍ സിങ് അന്തരിച്ചുAmar Singh, അമർ സിങ്, Rajyasabha MP, രാജ്യസഭ എംപി, dies, മരിച്ചു, അന്തരിച്ചു, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com