scorecardresearch
Latest News

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ പാക്കിസ്ഥാൻ ദീപാവലി ആഘോഷിക്കും: ഗുജറാത്ത് മുഖ്യമന്ത്രി

പ്രതിപക്ഷം സായുധ സേനയെ അപമാനിക്കുകയാണ് ചെയ്തതെന്നും രൂപാണി കുറ്റപ്പെടുത്തി. ‘സായുധ സേനയെ കുറിച്ച് മോശം പറയുന്നതിലൂടെ ആരെയാണ് നിങ്ങള്‍ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നനത്?’ രൂപാണി ചോദിച്ചു.

Vijay Rupani, Gujarat CM
Ahmedabad: Vijay Rupani takes charge as Gujarat Chief Minister at Swarnim Sankul on Monday. PTI Photo(PTI8_8_2016_000175A)

അഹമ്മദാബാദ്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ പാക്കിസ്ഥാന്‍ ദീപാവലി ആഘോഷിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.

‘ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. എങ്കിലും അഥവാ മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ പാക്കിസ്ഥാന്‍ ദീപാവലി ആഘോഷിക്കും. കാരണം കോണ്‍ഗ്രസ് പാക്കിസ്ഥാനോട് സഹകരിക്കുന്നവരാണ്,’ ബിജെപിയുടെ വിജയ് സങ്കല്‍പ്പ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിജയ് രൂപാണി.

‘ഈ രാജ്യത്തെ ജനങ്ങള്‍ ഉറപ്പുവരുത്തണം മെയ് 23ന് നരേന്ദ്ര ഭായ് ആയിരിക്കും വിജയിക്കുക എന്ന്. എങ്കില്‍ പാക്കിസ്ഥാനില്‍ ദുഃഖാചരണം ആയിരിക്കും,’ ബിജെപി നേതാവ് പറഞ്ഞു. ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ തെളിവ് ചോദിച്ച കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയെ ആക്രമിച്ചുകൊണ്ടായിരുന്നു പിന്നീട് രൂപാണിയുടെ സംസാരം.

‘ലോകത്തിന് മുഴുവന്‍ അറിയാം പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് തണലൊരുക്കുന്നുണ്ടെന്ന്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അധ്യാപകനായ സാം പിത്രോദ പറയുന്നത് അഞ്ചോ ഏഴോ യുവാക്കളുടെ (പുല്‍വാമ ആക്രമണം നടത്തിയവര്‍) ചെയ്തിക്ക് പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് തെറ്റാണെന്ന്. പാക്കിസ്ഥാന്റെ ഭാഷയാണ് കോണ്‍ഗ്രസ് നേതാവ് സംസാരിക്കുന്നത്,’ രൂപാണി പറഞ്ഞു.

പ്രതിപക്ഷം സായുധ സേനയെ അപമാനിക്കുകയാണ് ചെയ്തതെന്നും രൂപാണി കുറ്റപ്പെടുത്തി. ‘സായുധ സേനയെ കുറിച്ച് മോശം പറയുന്നതിലൂടെ ആരെയാണ് നിങ്ങള്‍ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നത്?’ രൂപാണി ചോദിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: If congress wins lok sabha elections pakistan will celebrate diwali gujarat cm vijay rupani