scorecardresearch

ബിജെപിയ്ക്ക് ആരെയെങ്കിലും പേടിയുണ്ടെങ്കില്‍ അത് പ്രിയങ്കയാണ്: രാജ് ബബ്ബര്‍

അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ബിജെപിയ്ക്കാര്‍ക്ക് നല്‍കാന്‍ ഉത്തരമുണ്ടാകാറില്ല

ബിജെപിയ്ക്ക് ആരെയെങ്കിലും പേടിയുണ്ടെങ്കില്‍ അത് പ്രിയങ്കയാണ്: രാജ് ബബ്ബര്‍

ലക്നൗ: ബിജെപി നേതാക്കള്‍ ആരെയെങ്കിലും പേടിക്കുന്നുണ്ടെങ്കില്‍ അത് പ്രിയങ്ക ഗാന്ധിയെ ആണെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ് ബബ്ബറിന്റെ പരാമര്‍ശം.

‘ബിജെപി നേതാക്കള്‍ ആരെയെങ്കിലും പേടിക്കുന്നുണ്ടെങ്കില്‍ അത് പ്രിയങ്കയെ ആണ്. കാരണം അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ബിജെപിയ്ക്കാര്‍ക്ക് നല്‍കാന്‍ ഉത്തരമുണ്ടാകാറില്ല. പ്രിയങ്ക ഉന്നയിക്കുന്ന വിഷയങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയാണ്.’

പ്രിയങ്ക കിഴക്കന്‍ യുപിയുടെ ചുമതല ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ട ഊര്‍ജ്ജം തിരികെ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് പ്രിയങ്കയുടെ ആശയങ്ങള്‍ പെട്ടെന്ന് സ്വാംശീകരിക്കാനാവുന്നുണ്ട്. ബിജെപിയ്ക്കാര്‍ക്ക് അത് മനസിലാകുന്നില്ലെന്നും രാജ് ബബ്ബര്‍ പറഞ്ഞു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ പരാജയം നേരിട്ടതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയങ്കയില്‍ എല്ലാവര്‍ക്കും വിശ്വാസമുണ്ടെന്നും രാജ് ബബ്ബര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: If bjp leaders are afraid of anyone it is priyanka raj babbar

Best of Express