ന്യൂഡൽഹി: രാജ്യത്ത് ബിജെപി നയിക്കുന്ന എൻഡിഎക്കെതിരെ രാഷ്ട്രീയ വിശാലസഖ്യം മുന്നോട്ട് വരുന്നതിനിടെ ആംആദ്മി പാർട്ടിയിൽ ഭിന്നത. കോൺഗ്രസുമായി ആംആദ്‌മി പാർട്ടി സഖ്യത്തിന് തീരുമാനം കൈക്കൊണ്ടാൽ പിന്നെ താൻ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് പഞ്ചാബിലെ പ്രതിപക്ഷ നേതാവ് എച്ച്.എസ്.ഫൂൽകെയാണ് നിലപാടെടുത്തത്.

പഞ്ചാബിൽ കോൺഗ്രസാണ് അധികാരത്തിലുളളത്. ഡൽഹിക്ക് ശേഷം ആംആദ്മി പാർട്ടിക്ക് രണ്ടാമതൊരു സംസ്ഥാനത്ത് സ്വാധീനം ചെലുത്താനായത് പഞ്ചാബിലാണ്. ഇവിടെ ആംആദ്മി പാർട്ടിയുടെ നേതാവാണ് എച്ച്.എസ്.ഫൂൽകെ. ഡൽഹിയിൽ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ എച്ച്.എസ്.ഫൂൽകെ എഎൻഐയോടാണ് ഇക്കാര്യം പറഞ്ഞത്.

“1984 ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. ആംആദ്മി പാർട്ടി കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടാൽ അതിനർത്ഥം സിഖുകാർ 1984 ലെ കൂട്ടക്കൊലയ്ക്ക് മാപ്പുനൽകിയെന്നാണ്, അതൊരിക്കലും സാധിക്കാത്തതുമാണ്. പാർട്ടി കോൺഗ്രസ് നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായാൽ ഞാൻ രാജിവയ്ക്കും,” അദ്ദേഹം പറഞ്ഞു.

<blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”><a href=”//twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw”>#WATCH</a>: Aam Aadmi Party&#39;s HS Phoolka says, &#39;Issue of 1984 riots is most important for me, if there is any alliance with Congress it will mean Sikhs have forgiven Congress for 1984, something that cannot happen. If party (AAP) enters Congress-led alliance I&#39;ll tender resignation.&#39; <a href=”//t.co/GclTxZ99cz”>pic.twitter.com/GclTxZ99cz</a></p>&mdash; ANI (@ANI) <a href=”//twitter.com/ANI/status/999567536608894978?ref_src=twsrc%5Etfw”>May 24, 2018</a></blockquote>
<script async src=”//platform.twitter.com/widgets.js” charset=”utf-8″></script>

കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രിയായി ജനതാദൾ സെക്യുലർ നേതാവ് എച്ച്.ഡി.കുമാരസ്വാമിയും കോൺഗ്രസ് നേതാവ് പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങിൽ ആംആദ്മി പാർട്ടി സ്ഥാപക നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാക്കളടക്കമുളള ചടങ്ങിൽ ഇവർക്കൊപ്പം വേദി പങ്കിടുകയും ചെയ്തു അദ്ദേഹം. ഇതാണ് പാർട്ടിയിൽ വീണ്ടും അഭിപ്രായ ഭിന്നതയ്ക്ക് ഇടയാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook