scorecardresearch

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെ ഐഇഡി സ്ഫോടനം; പരിക്കേറ്റ ജവാന്മാരെ റായ്‌പൂരിലേക്ക് എയർലിഫ്റ്റ് ചെയ്തു

ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകൾക്ക് സമീപമായിരുന്നു സംഭവം

ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകൾക്ക് സമീപമായിരുന്നു സംഭവം

author-image
WebDesk
New Update
Army Maoist

ഫയൽ ഫൊട്ടോ

റായ്പൂർ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ തലേന്ന് ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. മാവോയിസ്റ്റ് ഓപ്പറേഷനിടെ നടന്ന ആറ് ഐഇഡി സ്ഫോടനങ്ങളിൽ 11 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്റർ മാർഗ്ഗം റായ്‌പൂരിലേക്ക് മാറ്റി.

Advertisment

ബിജാപൂർ ജില്ലയിലെ ഉസൂറിന് പടിഞ്ഞാറ് വനമേഖലയിൽ മാവോയിസ്റ്റ് സംഘം തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ശനിയാഴ്ചയാണ് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. ജില്ലാ റിസർവ് ഗാർഡും, സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്രയും ചേർന്നാണ് തിരച്ചിൽ നടത്തിയത്. ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകൾക്ക് സമീപമായിരുന്നു സംഭവം.

Also Read: ഇന്ത്യ-യൂറോപ്യൻ യൂണിയൻ പ്രതിരോധ കരാർ തയ്യാർ; സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും മുഖ്യം

"ദുർഘടമായ ഭൂപ്രകൃതി കാരണം പരിക്കേറ്റവരെ സംഭവസ്ഥലത്ത് നിന്ന് മാറ്റുന്നത് വെല്ലുവിളിയായിരുന്നു.  ഹെലികോപ്റ്റർ ഉപയോഗിച്ച് എല്ലാവരെയും റായ്‌പൂരിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും" പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വർഷം നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി ഇതുവരെ 20 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. 

Also Read: റിപ്പബ്ലിക് ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി; വികസിത് ഭാരത് ലക്ഷ്യമെന്ന് മോദി

2024-ലും 2025-ലുമായി ബിജാപൂർ കേന്ദ്രീകരിച്ച് 500-ലധികം മാവോയിസ്റ്റുകളെ സേന വധിച്ചിരുന്നു. ഇതേ കാലയളവിൽ 42 സുരക്ഷാ ഉദ്യോഗസ്ഥർക്കും 117 സാധാരണക്കാർക്കും ജീവൻ നഷ്ടമായി. മാർച്ച് 31-നകം മാവോയിസ്റ്റ് കലാപം പൂർണ്ണമായും തുടച്ചുനീക്കുമെന്ന കേന്ദ്ര സർക്കാരിന്റെ സമയപരിധി അവസാനിക്കാൻ രണ്ട് മാസം മാത്രം ബാക്കിനിൽക്കെയാണ് പുതിയ ആക്രമണം.

Read More: 2026ലെ പത്മ പുരസ്‌കാരങ്ങൾ: രാഷ്ട്രീയ വേർതിരിവുകൾക്കപ്പുറമുള്ള ആദരം; ശ്രദ്ധാകേന്ദ്രമായി കേരളം

Chathisgarh Maoist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: