ന്യൂഡൽഹി: ഐസിഎസ്ഇ 10-ാം ക്ലാസിലെയും ഐഎസ്‌സി 12-ാം ക്ലാസിലെയും ഫലം പ്രഖ്യാപിച്ചു. ഐസിഎസ്ഇ 10-ാം ക്ലാസ് വിജയശതമാനം 98.51 ശതമാനമാണ്. 96.21 ശതമാനമാണ് ഐഎസ്‌സി 12-ാം ക്ലാസ് ജയം. cisce.org എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് ഫലം അറിയാം.

എസ്എംഎസുകൾ വഴിയും ഫലം അറിയാം. ഇതിനായി വിദ്യാർത്ഥികൾ ഐസിഎസ്ഇ അല്ലെങ്കിൽ ഐഎസ്‌സി എന്നു ടൈപ്പ് ചെയ്ത ശേഷം 7 ഡിജിറ്റ് യൂണിക് ഐഡി ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പരിലേക്ക് മെസേജ് അയയ്ക്കുക.

ഐസിഎസ്ഇ പരീക്ഷയിൽ മുംബൈ സ്വദേശി സ്വയം ദാസ് ഒന്നാം സ്ഥാനം നേടി. ജലന്ദറിൽനിന്നുളള ജാസ്മിൻ കൗൾ ചാഹൽ രണ്ടാം സ്ഥാനവും മുംബൈ സ്വദേശിയായ അനോഖി അമിത് മേഹ്ത മൂന്നാം സ്ഥാനവും സ്വന്തമാക്കി. എഎസ്‌സിയിൽ 7 കുട്ടികൾ ഒന്നാം സ്ഥാനം പങ്കിട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ