ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ പ്രസിദ്ധമായ മുഗൾ ഗാർഡൻ പൊതുജനങ്ങൾക്കായി നാളെ തുറന്നു കൊടുക്കും. രാഷ്ട്രപതി ഭവന്റെ ആത്മാവായിട്ടാണ് ഉദ്യാനം പറയപ്പെടുന്നത്. ഫെബ്രുവരി 6 മുതൽ 10 വരെ പൊതുജനങ്ങൾക്ക് രാഷ്ട്രപതി ഭവനിലെത്തി ഉദ്യാനത്തിന്റെ ഭംഗി ആസ്വദിക്കാം. രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെയാണ് സന്ദർശന സമയം.

തിങ്കളാഴ്ചയും മറ്റു സർക്കാർ അവധി ദിനങ്ങളിലും ഉദ്യാനത്തിൽ സന്ദർശനം അനുവദിക്കില്ല. മാർച്ച് 11 ന് രാവിലെ 11 മുതൽ വൈകീട്ട് 6 വരെ കാഴ്ച വൈകല്യമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. പ്രസിഡൻഷ്യൽ എസ്റ്റേറ്റിലെ ഗേറ്റ് നമ്പർ 35 വഴിയായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം. രാഷ്ട്രപതി ഭവനിലേക്കുള്ള നോർത്ത് അവന്യൂ അടച്ചിടും.

(Express photo: Tashi Tobgyal)

(Express photo: Tashi Tobgyal)

വിവിധ നിറങ്ങളിലുള്ള തുളിപ് പുഷ്പങ്ങളാണ് പൂന്തോട്ടത്തിലെ മുഖ്യ ആകർഷണം. ചുവപ്പ്, വെള്ള, ചുവപ്പ് കലർന്ന മഞ്ഞ, പിങ്ക, പർപ്പിൾ നിറത്തിലുള്ള തുളിപ് പുഷ്‌പങ്ങളാണ് ഉദ്യാനത്തിലുള്ളത്. നെതർലൻഡ്സിൽനിന്നും കൊണ്ടുവന്ന തുളിപ്‌ ചെടികളാണ് പൂന്തോട്ടത്തിലുള്ളത്.

ജമ്മു കശ്മീരിലെ മുഗൾ ഗാർഡൻസിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രാഷ്ട്രപതി ഭവനിലും 1917 ൽ സർ എഡ്‌വിൻ ലൂട്ടൻസ് ഡിസൈൻ ചെയ്ത മുഗൾ ഗാർഡൻസ് തയ്യാറാക്കിയത്. 15 ഏക്കർ നീണ്ടു കിടക്കുന്നതാണ് ഉദ്യാനം. ഇന്ത്യൻ, വെസ്റ്റേൺ ആർക്കിടെക്ചർ ഇടകലർത്തിയാണ് ഉദ്യാനം രൂപകല്പന ചെയ്തിരിക്കുന്നത്.

(Express photo: Tashi Tobgyal)

(Express photo: Tashi Tobgyal)

തുളിപ് പുഷ്പങ്ങൾക്കു പുറമേ 159 ഇനങ്ങളിൽപ്പെട്ട റോസ് പുഷ്പങ്ങളും 50 വ്യത്യസ്ത ഇനത്തിലുള്ള മരങ്ങളും ചെറു വൃക്ഷങ്ങളും മുന്തിരി ചെടികളുമുണ്ട്. ഏഷ്യാറ്റിക് ലില്ലീസ്, ഡഫോഡിൽസ്, സീസണൽ പുഷ്പങ്ങൾ എന്നിവയും കാഴ്ചക്കാരെ ആകർഷിക്കുന്നതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ