മൊസൂൾ: ഇറാക്കിലെ അതിപുരാതനമായ മുസ്ലീം പള്ളി ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ തകർത്തതായി ഇറാഖും അമേരിക്കയും വ്യക്തമാക്കി. 12ആം നൂറ്റാണ്ടിൽ മൊസൂളിൽ നിർമിച്ച അൽ-നുസ്റി പള്ളിയാണ് തകർക്കപ്പെട്ടത്. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച ഭീകരസംഘടന അമേരിക്കയുടെ യുദ്ധവിമാനങ്ങളാണ് പളളി തകര്‍ത്തതെന്നെന്നും വാര്‍ത്താ ഏജന്‍സി വഴി വ്യക്തമാക്കി.

എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ വാദം കളളമാണെന്ന് അമേരിക്കയും ഇറാഖും പറഞ്ഞു. ഐഎസിന്റെ പ്രവൃത്തിയിലൂടെ അവര്‍ പരാജയത്തിന്റെ ഔദ്യോഗികപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. സൈന്യം സമീപത്ത് എത്തിയതിനെ തുടര്‍ന്ന് ഭീകരര്‍ പളളി തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് സൈനിക കമാന്‍ഡര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഐഎസിനെ എന്തുകൊണ്ട് തുടച്ചുനീക്കണം എന്നതിനുള്ള വ്യക്തമായ ഉത്തരമാണ് ഈ ആക്രമണമെന്ന് യുഎസ് സേന മേജര്‍ ജനറല്‍ ജോസഫ് മാര്‍ട്ടിന്‍ പ്രതികരിച്ചു.

മൂസിലിലെ പുരാതന പട്ടണവും അല്‍ നൂരി പള്ളിയും ഐഎസിന്റെ അധീനതയിലായിരുന്നു. 2014 ജൂണില്‍ ഐഎസ് തലവന്‍ അബൂബക്കല്‍ അല്‍ ബാഗ്ദാദി ഖിലാഫത്ത് പ്രഖ്യാപനം നടത്തിയത് ഈ പള്ളിയില്‍ വെച്ചായിരുന്നു.

1172-73 കാലഘട്ടത്തില്‍ പണി കഴിപ്പിച്ചതാണ് മൂസിലിലെ അല്‍ നൂരി പള്ളി. പള്ളിയും പ്രത്യേകിച്ച് അതിന്റെ മിനാരവും ഇറാഖികള്‍ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook