വീഡിയോകോൺ വായ്പാ കേസ്: ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിന്റെ ഭർത്താവ് അറസ്റ്റിൽ

കള്ളപ്പണക്കേസിലാണ് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തത്

chanda kochhar, deepak kochhar, icici-videocon group loan case, chanda kochhar money laundering case, deepak kochhar money laundering, ie malayalam
JP Nadda, BJP national general secretary speaking during meet the press at press club on Thursday. *** Local Caption *** JP Nadda, BJP national general secretary speaking during meet the press at press club on Thursday. Express photo by Jaipal Singh 9-6-2011

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. വീഡിയോകോണിന് ഐസിഐസിഐ ബാങ്കിൽ നിന്ന് 3250 കോടി രൂപ അനധികൃതമായി വായ്പ ലഭ്യമാക്കിയെന്ന കേസിലാണ് അറസ്റ്റ്.

കേസിൽ പുതിയ തെളിവുകളുമായി ബന്ധപ്പെട്ട് ദീപക്കിനെ ചോദ്യം ചെയ്യാൻ വിളിച്ചതായി ഇഡി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ദീപക് ചോദ്യം ചെയ്യലിനായി ഡൽഹിയിലേത്ത് വരാൻ വിസമ്മതിച്ചതിനെ തുടർന്ന് മുംബൈയിലെ ഒരു സംഘം ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ അദ്ദേഹം തങ്ങളുമായി സഹകരിച്ചില്ലെന്നും അതിനാൽ ഞങ്ങൾ അദ്ദേഹത്തെ അറസ്റ്റുചെയ്യേണ്ടിവന്നുവെന്നും മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More National News: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും രോഗബാധ

ഐസിഐസിഐ ബാങ്കിൽ നിന്ന് വീഡിയോകോൺ ഗ്രൂപ്പിന് വായ്പ നൽതിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ദീപക് കൊച്ചാറിനും വീഡിയോകോൺ ഗ്രൂപ്പ് പ്രമോട്ടർ വിഎം ധൂതിനുമെതിരെ ഇഡി അന്വേഷണം നടത്തുന്നത്.

വായ്പകൾ പിന്നീട് നിഷ്ക്രിയ ആസ്തികളായി (എൻ‌പി‌എ) മാറിയിരുന്നു. ചന്ദ കൊച്ചാർ അനുമതി നൽകിയ വായ്പകൾ വിതരണം ചെയ്തതിന് ശേഷം ദീപക് കൊച്ചാറിന്റെ കൈവശമുള്ള കമ്പനികളിൽ വീഡിയോകോൺ ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നാണ് ആരോപണം.

Read More National News: വിദ്യാഭ്യാസനയത്തില്‍ സര്‍ക്കാർ ഇടപെടല്‍ വളരെ കുറച്ച് മതി: പ്രധാനമന്ത്രി

വായ്പകൾ റീഫിനാൻസ് ചെയ്തതായും 1,730 കോടി രൂപയുടെ പുതിയ വായ്പ വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിനും (വിഐഎൽ) അതിന്റെ ഗ്രൂപ്പ് കമ്പനികൾക്കും അനുവദിച്ചതായും ഇഡി അന്വേഷണത്തിൽ വ്യക്തമായി. ഈ വായ്പകൾ 2017 ജൂൺ 30 ന് ഐസിഐസിഐ ബാങ്കിന്റെ എൻ‌പി‌എ ആയി.

ഈ വർഷം ജൂണിൽ കൊച്ചാറിനറെ 78.15 കോടി രൂപയുടെ ആസ്തി ഇഡി പിടിച്ചെടുത്തിരുന്നു. ജനുവരി 22 ലെ സി‌ബി‌ഐ എഫ്‌ഐ‌ആറിനെ അടിസ്ഥാനമാക്കി ഇഡി എൻ‌ഫോഴ്സ്മെൻറ് കേസ് ഇൻ‌ഫർമേഷൻ റിപ്പോർട്ട് (ഇസി‌ഐ‌ആർ) രജിസ്റ്റർ ചെയ്തിരുന്നു.

Read More: Former ICICI Bank chief Chanda Kochhar’s husband arrested over money laundering charges

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Icici videocon group loan chanda kochhar deepak kochhar money laundering

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com