scorecardresearch

IBPS Clerk 2018 Notification: ഐബിപിഎസ് ക്ലർക്ക് പരീക്ഷയ്ക്കുളള വിജ്ഞാപനം പുറത്തിറങ്ങി

IBPS Released Clerk 2018 Notification at ibps.in: സെപ്റ്റംബർ 18 മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഒക്ടോബർ 10

IBPS Released Clerk 2018 Notification at ibps.in: സെപ്റ്റംബർ 18 മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഒക്ടോബർ 10

author-image
WebDesk
New Update
IBPS Clerk 2018 Notification: ഐബിപിഎസ് ക്ലർക്ക് പരീക്ഷയ്ക്കുളള വിജ്ഞാപനം പുറത്തിറങ്ങി

IBPS Clerk 2018 Recruitment Notification Released by IBPS: ന്യൂഡൽഹി: ഐബിപിഎസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനൽ സെലക്ഷൻ) ക്ലർക്ക് പരീക്ഷയ്ക്കുളള വിജ്ഞാപനം പുറത്തിറങ്ങി. സെപ്റ്റംബർ 18 മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഒക്ടോബർ 10.

Advertisment

19 ബാങ്കുകളിലായി 7275 ഒഴിവുകളാണുളളത്. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ ഓൺലൈൻ വഴി രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും പരീക്ഷ നടക്കുക. ഡിസംബറിലാണ് പ്രിലിമിനറി പരീക്ഷ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ibps.in സന്ദർശിക്കുക.

ഐബിപിഎസ് ക്ലർക്ക് 2018: പ്രധാന തീയതികൾ

ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുളള തീയതി: സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 10 വരെ

അപേക്ഷ ഫീസ് അടയ്ക്കാനുളള തീയതി: സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 10 വരെ

പ്രീ എക്സാം ട്രെയിനിങ്: നവംബർ 26 മുതൽ ഡിസംബർ ഒന്നുവരെ

പ്രിലിമിനറി പരീക്ഷയ്ക്കുളള കോൾ ലെറ്റർ ഡൗൺലോഡ് : നവംബർ 2018

പ്രിലിമിനറി പരീക്ഷ തീയതി: ഡിസംബർ 8, 9, 15, 16

ഐബിപിഎസ് ക്ലർക്ക് 2018: യോഗ്യത

ഇന്ത്യൻ പൗരത്വമുളളയാളായിരിക്കണം

വയസ്സ്: 20 വയസ്സിൽ കുറയാനോ 28 വയസ്സിൽ കൂടുതലോ ആകാൻ പാടില്ല. സെപ്റ്റംബർ 1, 1998 നു ശേഷം ജനിച്ചവരായിരിക്കരുത് എന്നർത്ഥം. സംവരണ വിഭാഗക്കാർക്ക് വയസ്സിൽ ഇളവുണ്ട്.

Advertisment

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ ബിരുദമോ കേന്ദ്ര സർക്കാരിന്റെ അംഗീകൃത സ്ഥാപനത്തിൽനിന്നുളള തത്തുല്യമായ യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനമുളളവരായിരിക്കണം. എസ്എസ്സി/എച്ച്എസ്സി/ഇന്റർമീഡിയേറ്റ്/ഗ്രാജുവേഷൻ തലത്തിൽ ഇംഗ്ലീഷ് ഒരു പാഠ്യവിഷമായി പഠിച്ചവരായിരിക്കണം.

Bank Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: