ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ നടന്ന പടുകൂറ്റന്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത് പതിനായിരങ്ങൾ. ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടും ഭിന്ന സ്വരങ്ങളോടുള്ള അസഹിഷ്ണുതയിൽ പ്രതിഷേധിച്ചും ബെംഗളൂരുവിലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച റാലി സെന്‍ട്രല്‍ കോളെജ് മൈതാനത്തെ് അവസാനിച്ചു. ഗൗരി ലങ്കേഷ് ഹത്യാ വിരോധി ഹോരാത വേധികേ എന്ന കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
‘ഗൗരി ലങ്കേഷ് ഞങ്ങളിലൂടെ ജീവിക്കുന്നു’ എന്ന മുദ്രവാക്യം മുഴക്കി വിദ്യാർത്ഥികൾ ആദ്യം ബംഗളൂരു മജെസ്റ്റിക് സ്റ്റേഷനിൽ ഒത്തുകൂടി. തെരുവ് നാടകവും സാംസ്കാരിക പരിപാടികളുമായി ബെംഗളൂരു നഗരത്തെ പ്രതിഷേധ വേദിയാക്കി മാറ്റി. കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പടുത്തിയിരുന്നത്. സെൻട്രൽ കോളേജ് ഗ്രൗണ്ടിലേക്കുള്ള റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു. പുരോഗമന സാഹിത്യകാരന്മാരും കലാകാരൻമാരും ഇടതു സംഘടനകളും പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകി. ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയും സെൻട്രൽ കോളേജ് ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍, മാധ്യമപ്രവര്‍ത്തകരായ പി. സായിനാഥ്, സാഗരിഗ ഗോഷ്, സ്വരാജ് ഇന്ത്യാ നേതാക്കളായ പ്രശാന്ത് ഭൂഷന്, യോഗേന്ദ്ര യാദവ്, ആനന്ദ് പട്വര്ധന്, രാകേഷ് ശര്‍മ, മനുഷ്യാവകാശ പ്രവര്‍ത്തകനായ ജിഗ്നേഷ് മേവാനി, കവിതാ കൃഷ്ണന് തുടങ്ങിയ പ്രമുഖരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.
ഗൗരിയെ നിശബ്ദരാക്കാന്‍ ശ്രമിച്ച ശക്തികള്‍ക്ക് ഇവിടെ തടിച്ചിക്കൂടിയിരിക്കുന്നവരെ നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വേദിയില്‍ പറഞ്ഞു. എന്ത് കൊണ്ടാണ് ഗൗരികൊല്ലപ്പെട്ട് ഇത്രയും ദിവസങ്ങള്‍ക്ക് ശേഷവും പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയാറാകത്തതെന്നും വേദിയിലെത്തിയവര്‍ ആവര്‍ത്തിച്ചു.
Massive turnout at the March/Rally against the #GauriLankeshMurder in Bangalore today. Say No to Hate & Sangh terror. Jai Hind! #IAmGauri pic.twitter.com/5kH25nu2EI
— Salman Nizami (@SalmanNizami_) September 12, 2017
തങ്ങളെ ഭയപ്പെടുത്താന്‍ നോക്കരുത് എന്ന് എഴുത്തുകാരന് കെ മുരളിദാസപ്പാ പറഞ്ഞു പുരോഗമനപരമായി ചിന്തിക്കുന്നവരും ജനാധിപത്യവാദികളും മിണ്ടാതിരിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് ഗൗരിയുടെ കൊലപാതകമെങ്കില്‍, ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്യം തങ്ങള്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് പത്രിക എഡിറ്ററും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ തന്റെ വീടിനു സമീപം വെടിയേറ്റ് മരിച്ചത്.
#IamGauri rally, Bangalore. A glimpse pic.twitter.com/IURtSiiiBB
— Yeh Log ! (@yehlog) September 12, 2017
RELIGION OF PEACE PEOPLE PROTESTING AT #IAmGauri RALLY pic.twitter.com/fC2jJgAqIV
— ramesh alekar (@RameshAlekar) September 12, 2017
Assassination has never changed the history of the world. Gandhi statues are all over the world & Godse stays in dark ashes only.#IAmGauri pic.twitter.com/OKTv42rUGR
— Dr. Sania
My cartoons at IamGauri march. #IAmGauri pic.twitter.com/ePZVtgjfEE
— Satish Acharya (@satishacharya) September 12, 2017