scorecardresearch

പാക് തടവിലുള്ള എയർ ഫോഴ്സ് പൈലറ്റിനെ സുരക്ഷിതനായി തിരിച്ചയക്കണമെന്ന് ഇന്ത്യ

India-Pakistan LIVE News Updates: നൗഷേറ സെക്ടറിലാണ് ഇന്നു രാവിലെ പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചത്

പാക് തടവിലുള്ള എയർ ഫോഴ്സ് പൈലറ്റിനെ സുരക്ഷിതനായി തിരിച്ചയക്കണമെന്ന് ഇന്ത്യ

India-Pakistan LIVE News Updates: ശ്രീനഗർ: ഇന്ത്യൻ വ്യോമാതിർത്തി കടന്ന പാക്കിസ്ഥാൻ വിമാനങ്ങളെ വ്യോമസേന തുരത്തിയതായി മുതിർന്ന ഓഫിസർ പിടിഐയോട് പറഞ്ഞു. നൗഷേറ സെക്ടറിലാണ് ഇന്നു രാവിലെ പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചത്. ഉടൻ തന്നെ പെട്രോളിലായിരുന്ന ഇന്ത്യൻ വിമാനങ്ങൾ അവയെ തുരത്തി ഓടിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നു രാവിലെ മൂന്നു പാക്കിസ്ഥൻ എഫ്-16 വിമാനങ്ങളാണ് നിയന്ത്രണരേഖ മറികടന്ന് എത്തിയതെന്ന് ജമ്മു കശ്മീരിലെ ഉന്നത വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സ്ഫോടക വസ്തുക്കൾ പ്രയോഗിക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കി.

Read: ഇന്ത്യൻ വിങ് കമാൻഡറെ തടവിലാക്കിയ വീഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു

അതേസമയം, ബാലാകോട്ട് ആക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണരേഖ മറികടന്ന് വ്യോമാക്രമണം നടത്തിയെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ ട്വീറ്റ് ചെയ്തു. ആക്രമണത്തിൽ ആർക്കു ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് കാണിക്കാനും സ്വയം പ്രതിരോധിക്കാനുളള കഴിവുണ്ടെന്ന് കാണിക്കാനുമായിരുന്നു ആക്രമണം എന്നും ട്വീറ്റിൽ പറയുന്നു.

ഇന്നലെ രാവിലെ മുതൽ നിയന്ത്രണരേഖയിലെ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് പാക് സൈന്യം വെടിയുതിർക്കുന്നുണ്ട്. പാക് വെടിവയ്പിൽ ഇന്ത്യ തിരിച്ചടിച്ചതായും നിരവധി പാക്കിസ്ഥാൻ പോസ്റ്റുകൾ തകർന്നതായും പാക് സൈന്യത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും പ്രതിരോധ മന്ത്രാലയ വക്താവ് ലഫ്.കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.

9.00 PM: മെട്രോയിൽ റെഡ് അലർട്ട്- അതിർത്തിയിലും ആകാശത്തും ഇന്ത്യാ-പാക് സംഘർഷം കനത്ത പശ്ചാത്തലത്തിൽ ഡൽഹി മെട്രോ റെയിലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സുരക്ഷാ ഏജൻസികളുടെ നിർദ്ദേശ പ്രകാരമാണ് ഇന്ന് വൈകിട്ട് ആറ് മണിയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

7.45 PM: “കസ്റ്റഡിയിലുളള ഇന്ത്യൻ സൈനികന് യാതൊരു പരിക്കും ഉണ്ടാകരുതെന്ന് പാക്കിസ്ഥാനെ ശക്തമായി ഓർമ്മിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങിവരവ് ഏറ്റവും വേഗം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ,” വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

6.30 PM: പരിക്കേറ്റ ഇന്ത്യൻ എയർ ഫോഴ്സ് പൈലറ്റിന്റെ ചിത്രവും വീഡിയോയും പ്രചരിപ്പിക്കുന്നതിനെതിരെ ഇന്ത്യ. ജനീവ കൺവൻഷനിൽ ഒപ്പുവച്ച അന്താരാഷ്ട്ര മനുഷ്യാവകാശ നിയമ നിർദ്ദേശങ്ങളുടെ ലംഘനമാണ് പാക്കിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു.. പാക് തടവിലുള്ള എയർ ഫോഴ്സ് പൈലറ്റിനെ സുരക്ഷിതനായി തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു

5.50 PM: ഒരു ഇന്ത്യൻ പൈലറ്റ് മാത്രമാണ് കസ്റ്റഡിയിലുള്ളതെന്ന് പാക്കിസ്ഥാൻ

5.22 PM: ഇന്ത്യൻ വ്യോമാർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ പാക് ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചു വരുത്തി

4.50 PM: യുദ്ധം തുടങ്ങിയാൽ എന്റെയോ ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ നിയന്ത്രണത്തിൽ നിൽക്കില്ല. നമുക്ക് ഒരുമിച്ചിരുന്ന് ചർച്ചയിലൂടെ പരിഹാരം കണ്ടെത്താമെന്നും ഇമ്രാൻ ഖാൻ

Read: വ്യോമാക്രമണം നടത്തിയത് പാക്കിസ്ഥാന്റെ ശക്തി കാട്ടാൻ, ഇന്ത്യയുമായി ചർച്ചയ്ക്ക് തയാർ: പാക് പ്രധാനമന്ത്രി

4.24 PM: നിയന്ത്രണരേഖ മറികടന്ന ഇന്ത്യൻ വ്യോമസേനയുടെ രണ്ടു മിഗ് വിമാനങ്ങൾ വെടിവച്ചിട്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നാശനഷ്ടങ്ങളും ജീവഹാനി ഉണ്ടാവരുതുമെന്നത് ഞങ്ങളുടെ തീരുമാനമായിരുന്നു. ഞങ്ങളുടെ ശക്തി കാട്ടണമെന്നേ കരുതിയുളളൂ. പാക്കിസ്ഥാൻ അതിർത്തി കടന്ന് രണ്ടു മിഗ് വിമാനങ്ങളെത്തി. ഞങ്ങൾ അവയെ വെടിവച്ചിട്ടുവെന്നും ഇമ്രാൻ ഖാൻ

4.20 PM:

3.59 PM: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഉടലെടുത്ത ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് നേപ്പാൾ. സമാധാനവും സുസ്ഥിരതയും തകർക്കുന്ന ഒരു നടപടികളിലേക്കും ഇരു രാജ്യങ്ങളും നീങ്ങരുതെന്നും ചർച്ചയിലൂടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

3.22 PM: പാക്കിസ്ഥാന്റെ ഒരു വിമാനത്തെ വെടിവച്ചിട്ടെന്നും ഒരു ഇന്ത്യൻ പൈലറ്റിനെ കാണാനില്ലെന്നും രവീഷ് കുമാർ. വിങ് കമാൻഡർ അഭിനന്ദൻ തങ്ങളുടെ കസ്റ്റഡിയിലാണെന്ന പാക്കിസ്ഥാന്റെ വാദത്തെക്കുറിച്ച് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read: പാക് യുദ്ധവിമാനം വെടിവച്ചിട്ടു, ഇന്ത്യൻ പൈലറ്റിനെ കാണാതായെന്ന് വിദേശകാര്യ മന്ത്രാലയം

3.21 PM: പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്നും ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എയർവൈസ് മാർഷൽ ആർ.ജി.കെ.കപൂറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

3.05 PM: ജമ്മു, ലെഹ്, ശ്രീനഗൾ ഉൾപ്പെടെ ഏഴു വിമാനത്താവളങ്ങളിലെ പ്രവർത്തനം പുനരാരംഭിച്ചു

2.30 PM: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധികം വൈകാതെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

2.18 PM: നിലവിലെ സാഹചര്യത്തിൽ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന. ചൈനയുടെ നിലപാട് വ്യക്തമാക്കിയതാണ്. ഇരുരാജ്യങ്ങളും സംയമനം പാലിച്ച് ചർച്ചയ്ക്ക് തയാറാവണം. ഇരു രാജ്യങ്ങളിലും സമാധാനവും സ്ഥിരതയും ഉറപ്പു വരുത്തണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു.

2.14 PM: ഡിഫൻസ് അക്യുസിഷൻ കൗൺസിൽ (ഡിഎസി) പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനായി 2,700 കോടി രൂപ അനുവദിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Read: ഇന്ത്യ-പാക് സംഘർഷം: താത്കാലികമായി അടച്ച വിമാനത്താവളങ്ങൾ തുറന്നു

14.12 PM: ശ്രീനഗർ, ലെഹ്, ജമ്മു ഉൾപ്പെടെ അഞ്ചു വിമാനത്താവളങ്ങൾ അടച്ചിട്ടു. അടിയന്തര സാഹചര്യ കണക്കിലെടുത്ത് ആഭ്യന്തര സർവീസുകൾ നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചു

2.04 PM: പാക്കിസ്ഥാൻ വിമാനങ്ങളെ നേരിട്ടത് ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനമാണ്. രണ്ടു മിഗ് 29 വിമാനങ്ങൾ വെടിവച്ചിട്ടെന്നും ഒരെണ്ണം ഇന്ത്യയുടെ ഭാഗത്തും മറ്റേക് പാക് നിയന്ത്രണ രേഖയ്ക്ക് അടുത്തുമാണ് വീണതെന്നും പാക്കിസ്ഥാൻ വാദം. പാക്കിസ്ഥാന്റെ എഫ് 16 ഇന്ത്യൻ സൈന്യ വെടിവച്ചിട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഏറ്റുമുട്ടൽ സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല

1.57 PM: പാക്കിസ്ഥാൻ വ്യോമസേനയുടെ എഫ് 16 എസ്, ജെഎഫ് 17 എസ് രജൗരി-നൗഷേറ സെക്ടറിലെ നിയന്ത്രണരേഖ മറികടന്ന് എത്തിയതായി ദി ഇന്ത്യൻ എക്സ്പ്രസിന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഇന്നു രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്സിലും ബറ്റാലിയൻ ഹെഡ്ക്വാർട്ടേഴ്സിലും ബോംബുകൾ വിക്ഷേപിക്കാനുളള പാക്കിസ്ഥാന്റെ ശ്രമം പരാജയപ്പെട്ടതായും വിവരമുണ്ട്.

1.48 PM: ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദനെ തടവിലാക്കിയ വീഡിയോ പാക്കിസ്ഥാൻ സൈന്യം പുറത്തുവിട്ടു

1.41 PM: നിലവിലെ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾ അഫ്ഗാനിസ്ഥാന്റെ സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന് താലിബാൻ. ബാലാകോട്ട് ആക്രമണത്തിനുശേഷം ഇന്ത്യ മറ്റു സൈനിക നടപടികളിലേക്ക് നീങ്ങരുതെന്നും താലിബാൻ

1.31 PM: അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും ഇന്റലിജൻസ് ബ്യൂറോ മേധാവിയുമായും അതിർത്തി സേനയിലെ ഡിജിമാരുമായും ചർച്ച നടത്തി. അതിർത്തി സേനയ്ക്ക് അതീവ ജാഗ്രത നിർദേശം നൽകി

1.20 PM: ബാലാകോട്ട് ആക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണരേഖ മറികടന്ന് വ്യോമാക്രമണം നടത്തിയെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ ട്വീറ്റ് ചെയ്തു

1.13 PM: ഇന്ത്യൻ വ്യോമാതിർത്തി കടന്ന പാക്കിസ്ഥാൻ വിമാനങ്ങളെ വ്യോമസേന തുരത്തിയതായി മുതിർന്ന ഓഫിസർ പിടിഐയോട് പറഞ്ഞു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Iaf repels pakistan fighter jets near loc

Best of Express