ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ എഫ്-16 വിമാനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ വ്യോമസേന. നൗഷേറ സെക്ടറില്‍ വച്ച് പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ മിഗ്-21 ഉപയോഗിച്ച് വെടിവെച്ചിട്ടെന്ന് വ്യോമസേന അറിയിച്ചു. പ്രസ്താനവയിലൂടെയാണ് വ്യോമസേനയുടെ പ്രതികരണം.

ഫെ​ബ്രു​വ​രി 27ന് ​ഇ​ന്ത്യ എ​ഫ്-16 യു​ദ്ധ​വി​മാ​നം ആ​ക്ര​മി​ച്ച​താ​യു​ള്ള പാ​ക്കി​സ്ഥാ​ൻ വ്യോ​മ​സേ​ന​യു​ടെ റേ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ൾ ഇ​ന്ത്യ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. യു​ദ്ധ​വി​മാ​നം തി​രി​കെ ക്യാംപിലെ​ത്തി​യി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ സ്ഥി​രീ​ക​രി​ച്ച​താ​യി ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന വൃ​ത്ത​ങ്ങ​ൾ പറ​ഞ്ഞു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറിന്‍ പോളിസി മാഗസിനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പാക്കിസ്ഥാന്റെ എഫ്-16 വിമാനങ്ങളൊന്നും നഷ്ടമായിട്ടില്ലെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ വാദങ്ങളെ തള്ളുന്നായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം, ഇന്ത്യ സത്യം പറയണമെന്നും യഥാര്‍ത്ഥത്തിലുണ്ടായ നഷ്ടങ്ങളെ കുറിച്ച് സംസാരിക്കണമെന്നും പാക്കിസ്ഥാന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേനയുടെ പ്രതികരണം വരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook