scorecardresearch
Latest News

അഭിനന്ദന്റെ മാതാപിതാക്കളെ കണ്ട് എഴുന്നേറ്റ് നിന്ന് കൈയടിച്ച് സഹയാത്രികര്‍

വിമാനത്തില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച യാത്രക്കാര്‍ ഇരുവര്‍ക്കും വഴിയൊരുക്കി നല്‍കി

ന്യൂഡല്‍ഹി: പാക് കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യയില്‍ ‍തിരിച്ചെത്തിക്കും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുക. പിതാവ് എസ്.വര്‍ധമാനും മാതാവ് ഡോക്ടര്‍ ശോഭയും വാഗയിലുണ്ടാകും. ഇന്നലെ പാക്കിസ്ഥാന്‍ അഭിനന്ദിനെ ഇന്ത്യയ്ക്ക് വിട്ടു നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാതാപിതാക്കള്‍ ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചത്.

ചെന്നൈയില്‍ നിന്നും ഇന്നലെ അർധ രാത്രിയോടെയാണ് ഇരുവരും വിമാന മാര്‍ഗം ഡല്‍ഹിയിലേക്ക് തിരിച്ചത്. സഹയാത്രികർ ഒന്നടങ്കം ആദരവോടെയാണ് ധീര സൈനികന്റെ രക്ഷിതാക്കളെ വിമാനത്തില്‍ സ്വീകരിച്ചത്. എഴുന്നേറ്റ് നിന്ന് കൈയടിച്ച യാത്രക്കാര്‍ ഇരുവര്‍ക്കും വഴിയൊരുക്കി നല്‍കി.

ഇന്ത്യന്‍ ജനത ഒരേ മനസോടെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഇന്നലെ വൈകുന്നേരമാണ് വന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത്. വാഗ ബോര്‍ഡറില്‍ അഭിനന്ദനെ സൈനിക മേധാവികളും മറ്റ് പ്രമുഖരും മാതാപിതാക്കളും ചേര്‍ന്ന് സ്വീകരിക്കും. ശേഷം രാജ്യതലസ്ഥാനത്തെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരെ കണ്ടേക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Iaf pilot abhinandans parents receive standing ovation