ന്യൂഡല്‍ഹി: ഉടനെ തന്നെ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നും കോക്ക്പിറ്റിലേക്ക് എത്തണമെന്നും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ മുഖമായി മാറിയ അഭിനന്ദന്‍ മിലിട്ടറി ഹോസ്പിറ്റലില്‍ വൈദ്യ പരിശോധനക്ക് വിധേയനായി കൊണ്ടിരിക്കുകയാണ്. ഐഎഎഫ് ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ തന്റെ താല്‍പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
എത്രയും പെട്ടെന്നു തന്നെ തിരികെ എത്തി വിമാനം പറത്തണമെന്നാണ് ആഗ്രഹമെന്ന് ഡോക്ടര്‍മാരോടും അഭിനന്ദന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ചയാണ് അഭിനന്ദനെ രാജ്യം ്സ്വീകരിച്ചത്.
പാക്കിസ്ഥാനില്‍ നേരിടേണ്ടി വന്ന പീഡനത്തിലും അഭിനന്ദന്റെ മനോധൈര്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വാഗ അതിര്‍ത്തിയില്‍ വച്ചായിരുന്നു പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. അവിടെ നിന്നും രാത്രി പതിനൊന്നരക്ക് ശേഷമാണ് അദ്ദേഹത്തെ രാജ്യ തലസ്ഥാനത്ത് എത്തിച്ചത്.