ന്യൂഡൽഹി: ഉത്തർപ്രദേശിൽ വ്യോമസേന ഉദ്യോഗസ്ഥന് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഉന്നതതല മൾട്ടി ഡിസിപ്ലിനറി സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചു.
കാൺപൂർ ജില്ലയിലാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ച പറഞ്ഞു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിശ്ചയിച്ചിട്ടുള്ള പ്രോട്ടോക്കോളുകൾ അനുസരിച്ച് രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ അവരുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനുമുള്ള നടപടികൾ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്നും അവർ അറിയിച്ചിരുന്നു.
പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥന് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്.
Also Read: Zika virus- സിക്ക എത്രത്തോളം അപകടകരമാണ്; ലക്ഷണങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം
പനി, വൃക്ക തകരാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഐഎഎഫ് ഉദ്യോഗസ്ഥൻ വ്യോമസേനാ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു എന്ന് ചീഫ് മെഡിക്കൽ ഓഫീസർ നേപ്പാൾ സിംഗ് പറഞ്ഞു.
രോഗിയുമായും കുടുംബാംഗങ്ങളുമായും സമ്പർക്കം പുലർത്തിയ 22 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.