Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

മിഗ് 27 വിമാനം തകർന്നുവീണു, പൈലറ്റിനെ രക്ഷപ്പെടുത്തി

എൻജിൻ തകരാറാണ് അപകടത്തിനു കാരണമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

mig 27, മിഗ് 27, indian air force, വ്യോമസേന, iaf, fighter aircraft, mig, mig 27 upg, മിഗ് വിമാനം, air force, jodhpur, rajasthan, mig 27 aircraft crash, mirage 2000 fighter aircraft, mirage 2000 crash, indian air force fighter aircraft, india news, ie malayalam, ഐഇ മലയാളം

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിനു സമീപം ഇന്ത്യൻ വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നുവീണു. പൈലറ്റിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബാർമറിലെ അട്ടർലെയ് വ്യോമസേന താവളത്തിൽനിന്നും പരീക്ഷണ പറക്കലിന് പുറപ്പെട്ട മിഗ് 27 യുപിജി വിമാനമാണ് അപകടത്തിൽപ്പെട്ടത്.

എൻജിൻ തകരാറാണ് അപകടത്തിനു കാരണമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ വർഷം ഇത് രണ്ടാം തവണയാണ് മിഗ് 27 വിമാനം അപകടത്തിൽപെടുന്നത്.

കഴിഞ്ഞ ഫെബ്രുവരി 12 ന് രാജസ്ഥാനിലെ പൊക്രാനിനു സമീപം മിഗ് 27 വിമാനം തകർന്നു വീണിരുന്നു. പരീക്ഷണ പറക്കലിനിടെ ആയിരുന്നു അപകടം. പൈലറ്റിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഈ സംഭവത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് നവീകരിച്ച മിറാഷ് 2000 വിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Iaf mig 27 aircraft on routine mission crashes jodhpur

Next Story
പരീക്കറിന്റെ പകരക്കാര്‍: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചന നല്‍കി മനോഹര്‍ പരീക്കറിന്റെ മക്കള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com