ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ അരുണാചൽപ്രദേശിൽവച്ച് കാണാതായി. അരുണാചലിലെ പാപുംപാര ജില്ലയ്ക്ക് അടുത്ത് വെച്ചാണ് ഹെലികോപ്റ്റർ കാണാതായത്. 3 ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

ഹെലികോപ്റ്റർ കണ്ടെത്തുന്നതിനായി വ്യോമസേനയുടെ പ്രത്യേക ടീം അരുണാചലിലേക്ക് തിരിച്ചിട്ടുണ്ട്. സ്ഥലത്ത് കനത്ത മഴയായിരുന്നു എന്നാണ് റിപ്പോർട്ട്. ഹെലികോപ്റ്റർ തകർന്നതായാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ