scorecardresearch

വിമാനത്തിന്റെ അവശിഷ്ങ്ങള്‍ കണ്ടെത്തിയിട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച് വ്യോമസേന

വ്യോമസേനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബന്ധപ്പെട്ടു

വ്യോമസേനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബന്ധപ്പെട്ടു

author-image
WebDesk
New Update
വിമാനത്തിന്റെ അവശിഷ്ങ്ങള്‍ കണ്ടെത്തിയിട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച് വ്യോമസേന

ന്യൂഡല്‍ഹി: കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷങ്ങള്‍ കണ്ടെത്തി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ വ്യോമസേന. കാണാതായ വിമാനത്തിനായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ചില സാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെയെല്ലാം തിരച്ചില്‍ തുടരുകയാണ്. ഇതുവരെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ ആര്‍മിയുമായി സഹകരിച്ചാണ് വ്യോമസേന തിരച്ചില്‍ നടത്തുന്നത്. ആകാശത്തും താഴെയുമായി രാത്രിയിലും തിരച്ചില്‍ തുടരുമെന്നും വ്യോമസേന അറിയിച്ചു.

Advertisment

എഎന്‍ - 32 എന്ന എയര്‍ക്രാഫ്റ്റാണ് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെട്ട് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇന്ന് 12.25 ന് പുറപ്പെട്ട വിമാനം 13.00 മണിയായപ്പോള്‍ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ട നിലയിലായി. എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരുമടക്കം ആകെ 13 പേരാണ് വിമാനത്തിലുള്ളത്. ഇന്ത്യന്‍ വ്യോമസേന നഷ്ടപ്പെട്ട വിമാനത്തിനായി തിരച്ചില്‍ നടത്തുകയാണ്. സുഖോയ് 30, സി 130 എന്നീ വിമാനങ്ങളാണ് തെരച്ചിലിനായി ഉപയോഗിക്കുന്നത്. നഷ്ടപ്പെട്ട വിമാനം ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് വ്യോമസേന അറിയിക്കുന്നത്.

ചെെന അതിർത്തിയുമായി ചേർന്നുകിടക്കുന്ന സ്ഥലമാണ് മേചുക. 1962 ഇന്ത്യ - ചെെന യുദ്ധ സമയത്ത് തന്ത്രപ്രധാനമായ സ്ഥലമായിരുന്നു ഇത്. ഏറെ നാൾ ഉപയോഗ ശ്യൂനമായി കിടന്നിരുന്ന സ്ഥലത്ത് 2013 ലാണ് ഇന്ത്യൻ വ്യോമസേന പുനർനിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിച്ചത്. 30 മാസം കൊണ്ട് ഇവിടെ എയർബേസ് പുനർനിർമ്മിച്ചു. ചെെനാ അതിർത്തിയിൽ നിന്ന് 29 കിലോമീറ്റർ അകലെയാണ് മേചുക. ടൂറിസ്റ്റുകൾ നിരവധി സന്ദർശിക്കുന്ന സ്ഥലം കൂടിയാണിത്.

Advertisment

വ്യോമസേനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബന്ധപ്പെട്ടു. വിമാനം കണ്ടെത്താനായി തെരച്ചിൽ നല്ല രീതിയിൽ നടക്കുന്നതായി വ്യോമസേന അറിയിച്ചതായി പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

Rajnath Singh Indian Air Force Aircraft

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: