ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബുഡ്‌ഗാം പ്രവിശ്യയിലെ ഗരെന്ത് കലാൻ ഗ്രാമത്തിനടുത്ത് ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു. എംഐ-17 ഹെലികോപ്റ്ററാണ് തകർന്ന് വീണത്. അഞ്ച് പേർ മരിച്ചതായാണ് പ്രാഥമിക വിവരം.

രാവിലെ 10.05 ഓടെ ബുഡ്ഗാമിലെ തുറസായ പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നതെന്ന് അധികൃതർ പിടിഐയോട് പറഞ്ഞു. സ്ഥലത്ത് നിന്ന് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി. ഖിഫായത് ഹുസൈൻ ഗനാനി എന്ന പ്രദേശവാസിയാണ് മരിച്ചവരിലൊരാളെന്ന് തിരിച്ചറിഞ്ഞു.

മരിച്ച മറ്റ് നാല് പേരും ഇന്ത്യൻ വ്യോമസേന ജീവനക്കാരാണെന്ന് കരുതുന്നു. ഇവരുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ  ഈ അപകടത്തെ കുറിച്ച് ശ്രീനഗറിൽ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞത് ജെറ്റ് വിമാനമാണ് തകർന്ന് വീണതെന്നാണ്. ഹെലികോപ്റ്റർ തകർന്നുവീണതും തീപിടിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ