/indian-express-malayalam/media/media_files/uploads/2018/11/owaisi-cats-horz-002.jpg)
ഹൈദരാബാദ്: ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. തെലങ്കാനയില്‍ ജനങ്ങള്‍ക്ക് ബിരിയാണി നല്‍കിയ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ അമിത് ഷാ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒവൈസി അമിത് ഷായെ രൂക്ഷമായി പരിഹസിച്ചു.
ഹൈദരാബാദിലെ കുക്ത് പളളിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷായ്ക്ക് ബിരിയാണി ഇത്രയും ഇഷ്ടമായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് പറഞ്ഞ് അമിത് ഷായ്ക്ക് ബീഫ് ബിരിയാണി അയച്ച് കൊടുക്കാന്‍ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
'മുസ്‌ലിങ്ങള്‍ക്ക് ചന്ദ്രശേഖര്‍ റാവു ബിരിയാണി അയച്ച് കൊടുത്തെന്നാണ് ഷായുടെ പരാതി. അദ്ദേഹത്തിനും ബിരിയാണി ഇഷ്ടമാണെന്ന് ഞാന്‍ അറിഞ്ഞില്ല. എനിക്ക് ബിരിയാണി തന്നിട്ടും അദ്ദേഹത്തിന് ലഭിച്ചില്ല എന്ന അസൂയയാണോ. എങ്കില്‍ അമിത് ഷായ്ക്ക് ഞങ്ങള്‍ കല്യാണി ബിരിയാണി (ബീഫ് ബിരിയാണി) പാഴ്സലായി അയച്ച് കൊടുക്കാം. മറ്റാരെങ്കിലും കഴിക്കുമ്പോള്‍ നിങ്ങളുടെ വയറ് എന്തിനാണ് വേദനിക്കുന്നത്?,' ഒവൈസി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഒവൈസി വിമര്‍ശനം ഉന്നയിച്ചു. പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചയാളാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. 'നവാസ് ഷെരീഫിന്റെ മകളുടെ വിവാഹത്തിന് പാക്കിസ്ഥാനില്‍ പോയിട്ടുണ്ട് മോദി. ഒരു ക്ഷണം പോലും ഇല്ലാതെയാണ് മോദി പോയത്. നിങ്ങള്‍ പരസ്പരം കൈപിടിച്ചു. അവിടുന്ന് എന്ത് ഭക്ഷണമാണ് കഴിച്ചതെന്ന് പോലും അറിയില്ല, ഒവൈസി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.