Latest News

എന്നെ അയാള്‍ വീട്ടിലേക്ക് വിളിക്കാറുണ്ട്; ബിജെപി നേതാവിന്റെ വീഡിയോ കൈവശമുണ്ടെന്ന് പരാതിക്കാരി

ഒളിച്ചുവയ്ക്കാവുന്ന ക്യാമറയ്ക്കായി പെണ്‍കുട്ടി പല തരത്തിലുള്ള അന്വേഷണം നടത്തി

ഷാജഹാന്‍പൂര്‍: തന്റെ കയ്യില്‍ തെളിവുകളുണ്ടെന്ന് സ്വാമി ചിന്മയാനന്ദിനെതിരെ പീഡന ആരോപണം ഉന്നയിച്ച പെണ്‍കുട്ടി. മുന്‍ ബിജെപി എംപിയുടെ 35 ഓളം വീഡിയോകള്‍ തന്റെ കൈവശം ഉണ്ടെന്നും നീതി ലഭിക്കാന്‍ വേണ്ടിയാണ് ഇതെന്നും പെണ്‍കുട്ടി പറഞ്ഞു.

കണ്ണടയില്‍ ക്യാമറ പിടിപ്പിച്ചാണ് ബിജെപി നേതാവ് കൂടിയായ സ്വാമി ചിന്മയാനന്ദിനെതിരെ പരാതിക്കാരിയായ പെണ്‍കുട്ടി തെളിവുകള്‍ ഉണ്ടാക്കിയത്. കോളേജ് ക്യാംപസില്‍ നിന്ന് തന്നെ സ്വാമി വീട്ടിലേക്ക് വിളിക്കാറുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. മസാജ് ചെയ്യാന്‍ വേണ്ടിയാണ് ചിന്മയാനന്ദ് പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് വിളിക്കുക. ചിന്മയാനന്ദ് ചെയര്‍മാനായ കോളേജിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി.

ഒളിച്ചുവയ്ക്കാവുന്ന ക്യാമറയ്ക്കായി പെണ്‍കുട്ടി പല തരത്തിലുള്ള അന്വേഷണം നടത്തി. പേനയില്‍ ക്യാമറ ഘടിപ്പിച്ചുള്ള അന്വേഷണമൊക്കെ നടത്തി. എന്നാല്‍, ഇന്റർനെറ്റിൽ നോക്കി ഒടുവില്‍ കണ്ണടയില്‍ ക്യാമറ ഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ചിന്മയാനന്ദിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ലായിരുന്നു. കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ ഷൂട്ട് ചെയ്ത 30 ഓളം വീഡിയോകള്‍ പരാതിക്കാരി പൊലീസിന് കൈമാറിയിട്ടുണ്ട്.

Read Also: പീഡനക്കേസ്: സ്വാമി ചിന്മയാനന്ദിനെ ചോദ്യം ചെയ്തു

ഹോസ്റ്റല്‍ റൂമില്‍ നിന്ന് തന്റെ കണ്ണട മോഷണം പോയെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍, തെളിവുകളെല്ലാം സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. കോളേജില്‍ ആയിരിക്കുമ്പോള്‍ മറ്റാരുമായി ഇടപെടാന്‍ ചിന്മയാനന്ദ് സമ്മതിക്കില്ലായിരുന്നു. തന്നെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. നീതി ലഭിക്കാൻ വേണ്ടി നിയമപോരാട്ടം തുടരുമെന്നും തന്റെ ഗതി മറ്റൊരു വിദ്യാർഥിക്കും സംഭവിക്കരുതെന്നും പരാതിക്കാരിയായ പെൺകുട്ടി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: I was taken to his room whole college knew chinmayanand rape case

Next Story
മലയാളികൾക്ക് ഗൃഹാതുരത നിറഞ്ഞ ഓർമകളേകിയ ദൂരദർശന് ഇന്ന് 60 വയസ്doordarshan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com