scorecardresearch

പോരാടും, അതിജീവിക്കും; എന്റെ രാജ്യത്തിന്റെ ഡിഎൻഎ എനിക്കറിയാം: രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

author-image
WebDesk
New Update
Rahul Gandhi, Rahul Gandhi news, Rahul Gandhi news in Malayalam, UDF, LDF, Kerala Elections, Kerala Election news, BJP, Rahul Gandhi in Kerala, Indian Express Malayalam, IE Malayalam, രാഹുല്‍ ഗാന്ധി, രാഹുല്‍ ഗാന്ധി വാര്‍ത്തകള്‍, എല്‍ഡിഎഫ്, യുഡിഎഫ്, തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, ഐഇ മലയാളം

ന്യൂഡൽഹി: കോവിഡ് പോരാട്ടം ഇന്ത്യ അതിജീവിക്കുമെന്ന് തനിക്ക് പ്രത്യാശയുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഡിഎൻഎ തനിക്ക് മനസിലാകുമെന്നും പ്രതിസന്ധി ഘട്ടത്തിൽ നിന്നും രാജ്യം തിരിച്ചുവരുമെന്നും രാഹുൽ പറഞ്ഞു. കോവിഡാനന്തരം ലോകം എന്ന വിഷയത്തില്‍ യുഎസ് മുന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യങ്ങൾ പറഞ്ഞത്.

Advertisment

കേന്ദ്ര സർക്കാർ ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

"ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്ന ഒരു സർക്കാരാണ് ഞങ്ങൾക്ക് ഉള്ളത്. കഠിനമായ ഒരു ലോക്ക്ഡൗൺ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. അതിന്റെ ഫലം എല്ലാവരും കണ്ടു. ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്ന് അവരുടെ ജന്മനാട്ടിലേക്ക് പലായനം ചെയ്യുന്നു. ഇത്തരം സാഹചര്യമുണ്ടാക്കുന്ന നേതൃത്വം സമ്പൂർണ പരാജയമാണ്,” സംഭാഷണത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞു.

Read more: കോവിഡ് രോഗികളുടെ സ്ഥിതി മൃഗങ്ങളേക്കാൾ മോശം, പരിതാപകരം; ഡൽഹി സർക്കാരിനെതിരെ സുപ്രീം കോടതി

Advertisment

“ഞങ്ങൾ കോവിഡിനെതിരെ പോരാടുകയാണ്. എന്റെ രാജ്യത്തിന്റെ ഡി‌എൻ‌എ അറിയാവുന്നതുകൊണ്ട് എനിക്ക് പ്രതീക്ഷയുണ്ട്. ആയിരക്കണക്കിന്‌ വര്‍ഷങ്ങളായിട്ടുള്ള അതിന്റെ ഡിഎന്‍എ ഏത് രീതിയിലുള്ളതാണെന്ന് അറിയാം. അതൊരിക്കലും മാറ്റാനാകില്ല. കുഴപ്പം പിടിച്ച ഒരു സമയത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കോവിഡ് -19 ഭയാനകമായ സമയമാണ്. പക്ഷേ പ്രതിസന്ധിക്കുശേഷം പുതിയ ആശയങ്ങൾ ഉയർന്നുവരുന്നത് ഞാൻ കാണുന്നു. ആളുകൾ മുമ്പത്തേതിനേക്കാൾ കൂടുതൽ സഹകരിക്കുന്നു. ഒറ്റക്കെട്ടായി നിൽക്കുന്നതിന്റെ ഗുണങ്ങൾ അവർ മനസിലാക്കുന്നു,” കോൺഗ്രസ് മുൻ പ്രസിഡന്റ് പറഞ്ഞു.

കോവിഡ് പ്രതിസന്ധി ലോകത്തിലെ അധികാര സന്തുലിതാവസ്ഥയെ എങ്ങനെ മാറ്റിമറിക്കുമെന്ന് രാഹുല്‍ ബേണ്‍സിനോട് ചോദിച്ചു. "കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങളില്‍ ലോകരാജ്യങ്ങള്‍ തമ്മിലെ രാഷ്ട്രീയ വൈര്യം മാറ്റിവയ്ക്കാന്‍ പോകുകയാണ്. കാരണം ഇതുപോലുള്ള പ്രശ്‌നങ്ങള്‍ എല്ലാവരുടേയും നിലനില്‍പ്പിന്റെതാണ്‌," ബേണ്‍സ് പറഞ്ഞു.

"17 വര്‍ഷത്തിനിടയിലെ ആദ്യത്തെ പകര്‍ച്ചവ്യാധിയാണിത്. വരും വര്‍ഷങ്ങളില്‍ ഇതില്‍ കൂടുതല്‍ ഉണ്ടായേക്കാം. ആഗോള സമൂഹമായി നമുക്ക് പ്രതികരിക്കാനാകുമോ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമോ ഇതാണ് കോവിഡ് മുന്‍പോട്ടുവയ്ക്കുന്ന എറ്റവും വലിയ വെല്ലുവിളി," അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് പ്രതിസന്ധി ലോകക്രമത്തെ എങ്ങനെ പുനർനിർമ്മിക്കുന്നുവെന്ന് രാഹുല്‍ ബേൺസുമായി സംഭാഷണം നടത്തി. അമേരിക്കൻ ഐക്യനാടുകളിലെ വംശീയത ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ചർച്ചയിൽ വിഷയങ്ങളായി.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: