കുടക്: തെലുങ്ക്-കന്നഡ താരം രശ്മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കുടക് ജില്ലയിലെ വിരാജ്പേട്ടിലെ വീട്ടിൽ ഇന്ന് രാവിലെയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
വിരാജ്പേട്ട് സെറിനിറ്റി ഹാളിനു സമീപത്തെ രശ്മികയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രശ്മികയുമായി ബന്ധപ്പെട്ട ബാങ്ക്, സ്വത്ത് വിശദാംശങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ബെംഗളൂരുവിൽനിന്നുള്ള ഉദ്യോഗസ്ഥർ മൂന്ന് കാറുകളിലായി ഇന്നു രാവിലെ ഏഴരയോടെയാണു രശ്മികയുടെ വീട്ടിലെത്തിയത്. ഈ സമയം രശ്മികയുടെ അമ്മ മാത്രമാണ് വീട്ടിലെത്തിയത്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലായ രശ്മിക വീട്ടിലില്ല.
കിരിക് പാർട്ടി എന്ന സിനിമയിലൂടെയാണ് രശ്മിക ചലച്ചിത്രമേഖലയിൽ പ്രവേശിച്ചച്ചത്. തെലുങ്ക് ചലച്ചിത്രമേഖലയിലും പ്രശസ്തയാണ് രശ്മിക. പരിശോധന തുടരുകയാണ്.