‘നിധി തേടി’ മൂന്നാം ദിനം; മന്നാര്‍ഗുഡി റെയ്ഡില്‍ വജ്രാഭരണങ്ങളും ആറ്കോടി രൂപയും കണ്ടെടുത്തു

ആറ് കോടി രൂപ, 2.4 കോടി വില വരുന്ന 8.5 കി.ഗ്രാം സ്വര്‍ണം, 1,200 കോടി രൂപയുടെ നിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ നിരവധി രേഖകള്‍ എന്നിവയും പിടിച്ചെടുത്തു

ചെന്നൈ: അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.ശശികലയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്‌ഥാപനങ്ങളിലും ആദായനികുതി വകുപ്പ്‌ നടത്തുന്ന റെയ്‌ഡ്‌ മൂന്നാം ദിവസവും തുടരുന്നു. ശശികലയുടെ ഉടമസ്ഥതയിലുളള തിരുവാരൂരിലെ വനിതാ കോളേജിന്റെ ഹോസ്റ്റലില്‍ നിന്നും വജ്രാഭരണങ്ങളും സ്വിസ് വാച്ചുകളും പിടിച്ചെടുത്തു.

വെളളിയാഴ്ച നടത്തിയ റെയ്ഡില്‍ ആറ് കോടി രൂപ, 2.4 കോടി വില വരുന്ന 8.5 കി.ഗ്രാം സ്വര്‍ണം, 1,200 കോടി രൂപയുടെ നിക്ഷേപത്തിന്റെ വിവരങ്ങളടങ്ങിയ നിരവധി രേഖകള്‍ എന്നിവയും പിടിച്ചെടുത്തു. ശശികലയുടെ സഹോദരന്‍ വി.ദിവാകരന്റെ ഉടമസ്ഥതയിലുളള സെങ്കമല തായര്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ് വിമണ്‍സ് കോളേജിന്റെ ആളൊഴിഞ്ഞ് കിടന്ന ഹോസ്റ്റല്‍ മുറികളില്‍ നിന്നുമാണ് വജ്രാഭരണങ്ങള്‍ അടക്കമുളള മൂല്യമേറിയ വസ്തുക്കള്‍ കണ്ടെത്തിയത്.

വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെ ആരംഭിച്ച പരിശോധന തടയാന്‍ ഗുണ്ടകള്‍ ശ്രമിച്ചതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. അതേസമയം, മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ വില്‍പ്പത്രം കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ്‌ റെയ്‌ഡെന്നും ആരോപണമുണ്ട്‌. 187 വീടുകളിലും ജയ ടിവിയുടേത്‌ ഉള്‍പ്പെടെ ഓഫീസുകളിലും ഫാംഹൗസുകളിലുമായി ആയിരത്തോളം ആദായനികുതി ഉദ്യോഗസ്‌ഥരാണ്‌ പരിശോധന നടത്തുന്നത്‌. ജയലളിതയുടെ കോടനാട്‌ എസ്‌റ്റേറ്റിലും റെയ്‌ഡ്‌ നടന്നു.

ടി.ടി.വി.ദിനകരന്‍, ശശികലയുടെ അനന്തരവനും ജയ ടിവി മേധാവിയുമായ വിവേക്‌ ജയരാമന്‍, ശശികലയുടെ അനന്തരവള്‍ കൃഷ്‌ണപ്രിയ, ഭര്‍ത്താവ്‌ ജയരാമന്‍, സഹോദരന്‍ ദിവാകരന്‍ എന്നിവരുടേത്‌ ഉള്‍പ്പെടെയുള്ള സ്‌ഥാനപങ്ങളിലും വസതികളിലും നടത്തിയ റെയ്‌ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: I t officials continue raids on sasikalas aides for 3rd straight day

Next Story
സർക്കാർ വാഹനത്തിന്റെ വളയം പിടിക്കാൻ ആദ്യമായൊരു ട്രാൻസ്ജെൻഡർsneha, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com