/indian-express-malayalam/media/media_files/uploads/2019/08/Narendra-Modi-1.jpg)
പാരീസ്: ജമ്മു കശ്മീര്‍ വിഷയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തുവെഎന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇന്ത്യയും പാക്കിസ്ഥാനും വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഇരു രാജ്യങ്ങളും തമ്മില്‍ തീര്‍ക്കേണ്ട കാര്യമാണിത്. പുറത്തുനിന്നുള്ളവര്‍ ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും മാക്രോണ്‍ പറഞ്ഞു. മോദിയുമായി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തു. ഇമ്രാന്‍ ഖാനോടും സംസാരിക്കും. ഇരു രാജ്യങ്ങളും പരസ്പരം സംസാരിച്ച് തീര്‍ക്കേണ്ട വിഷയമാണ് കശ്മീരെന്നും മാക്രോണ്‍ പറഞ്ഞു.
ഇന്ത്യയുമായി സംസാരിക്കുന്നതിൽ ഒരു അർഥവുമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും പ്രകോപനപരമായ രീതിയിൽ പ്രസ്താവനകൾ നടത്തരുതെന്ന് അമേരിക്ക പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ഇനി ഒരു സന്ധി സംഭാഷണത്തിനില്ലെന്ന് പറഞ്ഞ ഇമ്രാൻ ഖാൻ, ആണവായുധം കൈവശമുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഇമ്രാൻ ഖാൻ ആശങ്കയും ഉന്നയിച്ചു.
Read Also: മൃഗീയ ഭൂരിപക്ഷം നേടിയിട്ടും രാജീവ് ഗാന്ധി ഭയാന്തരീക്ഷം സൃഷ്ടിച്ചിട്ടില്ല: സോണിയ ഗാന്ധി
ഓഗസ്റ്റ് അഞ്ചിന് കശ്മീരിൽ നടപ്പിലാക്കിയ കർശന നിയന്ത്രണങ്ങൾക്ക് മുമ്പും ശേഷവും, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയ്ക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നെങ്കിലും, മോദി ആ അഭ്യർഥനകൾ ആവർത്തിച്ച് നിരസിക്കുകയായിരുന്നുവെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ഖാൻ പരാതിപ്പെട്ടു.
“അവരോട് സംസാരിക്കുന്നതിൽ അർഥമില്ല. ഞാൻ ഒരുപാട് പറഞ്ഞു. നിർഭാഗ്യവശാൽ, ഇപ്പോൾ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, സമാധാനത്തിനും സംഭാഷണത്തിനുമായി ഞാൻ നടത്തിയ എല്ലാ ശ്രമങ്ങളും അവർ പ്രീണനത്തിനായി ഉപയോഗിച്ചുവെന്ന് കരുതുന്നു, ”ഇസ്‌ലാമാബാദിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ച് നടത്തിയ അഭിമുഖത്തിൽ ഖാൻ പറഞ്ഞു. “ഞങ്ങൾക്ക് കൂടുതലായി ഒന്നും ചെയ്യാനാകില്ല.”
കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയത്. മൂന്ന് ദിവസത്തെ വിദേശ സന്ദര്‍ശനം നടത്തുന്ന മോദി ഫ്രാന്‍സിന് പുറമേ യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലും പോകും. മറ്റ് രാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കാനാണ് ഈ സന്ദര്‍ശനമെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു. ഓഗസ്റ്റ് 26 നാണ് മോദി തിരിച്ചെത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.