/indian-express-malayalam/media/media_files/uploads/2017/04/khulbhushanbhusan.jpg)
ന്യൂഡൽഹി: ചാരനെന്ന് മുദ്രകുത്തി പാക്കിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന്റെ വിഡിയോ ദൃശ്യം പാക് മാധ്യമങ്ങൾ പുറത്തുവിട്ടു. 'താൻ മരണത്തെ ഭയക്കുന്നില്ല" എന്ന് ജാദവ് പറയുന്നതിന്റെ വിഡിയോ ദൃശ്യമാണ് പുറത്തുവിട്ടത്.
"താൻ മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനാണ്. നുണ പറയാനല്ല പരിശീലിച്ചിട്ടുള്ളത്. എനിക്ക് മരണത്തെ ഭയവുമില്ല", ജാദവ് പറഞ്ഞു.
കുൽഭൂഷൺ ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാൻ അപമാനിച്ചെന്ന് ഇന്ത്യ ആരോപിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും വീണ്ടും വാക്-തർക്കത്തിൽ ഏർപ്പെട്ടപ്പോഴാണ് ഈ വിഡിയോ ദൃശ്യവും പുറത്തുവന്നത്.
പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ അമ്മയും ഭാര്യയും സന്ദർശിച്ചപ്പോഴത്തെ സംഭാഷണത്തിന്റെ വിഡിയോ ദൃശ്യമാണിതെന്നാണ് സംശയം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.