/indian-express-malayalam/media/media_files/uploads/2023/08/manipur-3.jpg)
സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍: ചെങ്കോട്ടയില്‍ മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ ഭീഷണി, സുരക്ഷ ശക്തമാക്കാന്‍ ഏജന്‍സികള്‍
ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ നടക്കാനിരിക്കെ കുക്കി, മെയ്ദി സമുദായങ്ങളുടെ പ്രതിഷേധത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധര്‍ പതാകകള്‍ / പ്ലക്കാര്‍ഡുകള്‍ / മുദ്രാവാക്യങ്ങള്‍ എന്നിവ ഇയര്‍ത്താനുള്ള സാധ്യതയും ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നു.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്. ന്യൂ ഡല്‍ഹി ജില്ലയില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി), സിഐഎസ്എഫ്, ഡല്‍ഹി പൊലീസ്, റെയില്‍വേ സംരക്ഷണ സേനയും (ആര്‍പിഎഫ്). സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്തു.
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ഒരു മാസം മുമ്പാണ് വരുന്നതെന്നും ചടങ്ങിന് മുമ്പോ സമയത്തോ എന്തെങ്കിലും പ്രതികൂല സംഭവങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. തങ്ങളുടെ പ്രശ്നങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സുപ്രധാന സംഭവങ്ങള്‍ നടക്കുമ്പോഴും അതിനിടയിലോ പോലും വിവിധ ഗ്രൂപ്പുകള്‍ പ്രതിഷേധമുയര്‍ത്തുന്ന പ്രവണതയുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി.
മണിപ്പൂരിലെ സാഹചര്യം, കര്‍ഷകരുടെ ആവശ്യം, യൂണിഫോം സിവില്‍ കോഡ്, തൊഴില്‍/സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ സുരക്ഷാ കാര്യത്തില്‍ പ്രധാന വിഷയങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'ഡല്‍ഹി പൊലീസുമായും മറ്റ് സുരക്ഷാ ഏജന്‍സികളുമായും ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ പങ്കിട്ടു. പ്രതിഷേധങ്ങള്‍ / പ്രകടനങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ / മുന്‍കൂര്‍ അപ്ഡേറ്റുകള്‍ ലഭിക്കാന്‍ ആവശ്യപ്പെട്ടുണ്ട്, കൂടാതെ സംഘട്ടനത്തിന്റെയും നീക്കത്തിന്റെയും വിവരങ്ങള്‍ സൂക്ഷിക്കാന്‍ അയല്‍ സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പുകളുമായി ഏകോപിപ്പിക്കണമെന്നും ഡല്‍ഹിയിലേക്കുള്ള പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആളുകളെ സംഘടിക്കുന്നതിനും, ഉന്നതര്‍ക്ക് ഭീഷണിപ്പെടുത്തുന്നതിനും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്യുന്നതിനുമായി കൂടുതലായി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകളെക്കുറിച്ചും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, ''ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചര്‍ച്ച ചെയ്ത മറ്റ് പ്രധാന വിഷയങ്ങളില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു പ്രവര്‍ത്തകന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെയും ഡല്‍ഹി ആസ്ഥാനം ഉള്‍പ്പെടെ ഡല്‍ഹിയിലെ ചില സ്ഥലങ്ങളില്‍ നിരീക്ഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.