ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ഞാനും കാവല്‍ക്കാരന്‍ ക്യാമ്പയിന്റെ ഭാഗമായി തന്റെ പേരിനൊപ്പം കാവല്‍ക്കാരന്‍ എന്ന് ചേര്‍ക്കാത്തത് എന്തുകൊണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. താനൊരു ബ്രാഹ്മണനായത് കൊണ്ടാണ് ട്വിറ്ററിലെ പേര് മാറ്റത്താതെന്നാണ് ബിജെപി എംപിയുടെ പ്രതികരണം.

Read More: കാവല്‍ക്കാര്‍ പണിയെടുക്കുന്നത് പണക്കാര്‍ക്ക് വേണ്ടി മാത്രം: പ്രിയങ്കാ ഗാന്ധി

ബ്രാഹ്മണന് കാവല്‍ക്കാരനാകാന്‍ സാധിക്കില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വാമിയുടെ പ്രതികരണം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

”എനിക്ക് കാവല്‍ക്കാരനാകാന്‍ സാധിക്കില്ല. കരാണം ഞാനൊരു ബ്രാഹ്മണനാണ്. അതൊരു വസ്തുതയാണ്. ഞാന്‍ കാവല്‍ക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നയാളാണ്. അവര്‍ എന്നെ അനുസരിക്കുകയാണ് ചെയ്യുക. അതാണ് കാര്യം” സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ