ദമോ: മന്ത്രി പദവിയ്ക്കായി തുടര്‍ച്ചായായി ആവശ്യമുന്നയിച്ച് നടക്കാതെ വന്നപ്പോള്‍, താന്‍ എല്ലാ മന്ത്രിമാര്‍ക്കും മുകളിലാണെന്ന് സ്വയം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ബഹുജന്‍ സമാജ് പാര്‍ട്ടി എംഎല്‍എ രമാഭായ്. മുഖ്യമന്ത്രി കമല്‍ നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് താനാണ് ‘കിങ്മേക്കര്‍’ എന്ന് സ്വയം പ്രഖ്യാപിക്കുകയാണ് രമാഭായ്.
പത്തരിയ നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയാണ് രമാഭായ്. മന്ത്രിപദം ലഭിച്ചില്ലെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യുന്നത് താന്‍ ഇനിയും തുടരുമെന്നും അവര്‍ പറഞ്ഞു.
‘ഞാന്‍ ഒരു മന്ത്രിയാവുകയാണെങ്കില്‍ ജനങ്ങള്‍ക്കായി നല്ലകാര്യങ്ങള്‍ ചെയ്യും, മന്ത്രിയായില്ലെങ്കിലും ഞാന്‍ നല്ല പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടിരിക്കും. എല്ലാ മന്ത്രിമാരുടേയും വല്ല്യപ്പനാണ് ഞാന്‍. ഈ സര്‍ക്കാര്‍ ഉണ്ടാക്കിയത് ഞാനാണ്,’ രമാഭായ് പറഞ്ഞു.
#WATCH BSP MLA from Patharia (MP), Ramabai Singh who had demanded a ministerial berth earlier: Hum ban jaye (Minister) to achha kaam karenge, nahi baney to bhi sahi kaam karenge……. Hum mantriyo ke baap hain, humne hi sarkar banayi hai. (25-1-19) #MadhyaPradesh pic.twitter.com/eJaSIHFEbV
— ANI (@ANI) January 25, 2019
കര്‍ണാടകയില്‍ നടക്കുന്നതു പോലുള്ള അവസ്ഥകള്‍ ഇവിടെ ഒഴിവാക്കണം എന്നുണ്ടെങ്കില്‍ കമല്‍നാഥ് സര്‍ക്കാര്‍ തനിക്ക് ക്യാബിനെറ്റ് പദവി നല്‍കണമെന്ന് ജനുവരി 23ന് രമാഭായ് ആവശ്യപ്പെട്ടിരുന്നു.
സഞ്ജീവ് സിങ് ഖുഷ്വയ്ക്ക് മന്ത്രിസ്ഥാനം നല്കി, തന്നെ മുഖ്യമന്ത്രിയാക്കണം എന്നായിരുന്നു ജനുവരി ഏഴിന് ഇവര്‍ ആവശ്യപ്പെട്ടത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook