ഗാന്ധിനഗർ: ഓഫീസിൽ ഹാജരാകാത്തതിന് വിചിത്ര വാദവുമായി സർക്കാർ ഉദ്യോഗസ്ഥൻ. മൂന്ന് ദിവസം മുമ്പ് ഓഫീസിൽ നിന്ന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായാണ് അമ്പതു കാരനായ ഫെഫാറിന്റെ വിചിത്ര വാദം. വിഷ്ണുവിന്റെ അവതാരമായ കൽക്കിയാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഗുജറാത്ത് സര്‍ദാര്‍ സരോവര്‍ പുനര്‍വസ്‌വത് ഏജന്‍സിയിലെ എന്‍ജിനീയറായ രമേഷ് ചന്ദ്ര ഫെഫാര്‍ ആണ് പുതിയ അവതാര വേഷം കെട്ടിയത്.

2010 മാര്‍ച്ചില്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് വിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണ് താനെന്ന് വെളിപാടുണ്ടാകുന്നത്. ആഗോളധര്‍മം മാറ്റിമറിക്കുന്നതിനായി താന്‍ തപസില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. തപസിന്റെ അഞ്ചാം ഘട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. ഓഫീസിലിരുന്ന് തനിക്ക് തപസ് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഓഫീസിൽ ഹാജരാകാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ തപസിന്റെ ഫലമായി രാജ്യത്ത് മഴ ലഭിക്കുന്നുണ്ടെന്നും ജോലിയിൽ ഹാജരാകാത്തതിനുള്ള കാരണം കാണിക്കലിന് രമേശ് മറുപടി പറഞ്ഞു.

കഴിഞ്ഞ എട്ടുമാസത്തിനിടെ വെറും 16 ദിവസം മാത്രമാണ് ഫെഫാർ വഡോദരയിലെ ഓഫീസിൽ എത്തിയിട്ടുള്ളത്. ഇതോടെയാണ് അധികൃതർ രമേശിൽ നിന്നും വിശദീകരണം തേടിയത്. ഓഫീസിലിരുന്ന് എനിക്ക് തപസ് ചെയ്യാൻ കഴിയില്ല. എന്റെ തപസിന്റെ ഫലമായി കഴിഞ്ഞ 19 വർഷമായി നല്ല മഴ ലഭിക്കുന്നുണ്ട്. ജോലിക്ക് ഹാജരാകാത്തതിനു ലഭിച്ച കാരണം കാണിക്കൽ നോട്ടീസിനു മറുപടിയായി രമേശ് ചന്ദ്ര ഫെഫാർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ