/indian-express-malayalam/media/media_files/uploads/2023/07/Lulu.jpg)
37-വയസുകാരിയായ സെയ്ദ ലുലു മിൻഹാജ് സെയ്ദി 2021 ഓഗസ്റ്റിലാണ് ഡിട്രോയിറ്റിലെ ടിആര്‍ഐഎന്‍ഇ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി അമേരിക്കയിലേക്ക് പോയത്
ഹൈദരാബാദ്: അമേരിക്കയില്‍ വിഷാദത്തിലും പട്ടിണിയിലുമായ മകളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് ഹൈദരാബാദ് സ്വദേശിയായ മാതാവ്. തന്റെ സാധനങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഇത്തരമൊരു സ്ഥിതിയിലായതെന്നാണ് വിവരം. 37-വയസുകാരിയായ സെയ്ദ ലുലു മിൻഹാജ് സെയ്ദി 2021 ഓഗസ്റ്റിലാണ് ഡിട്രോയിറ്റിലെ ടിആര്‍ഐഎന്‍ഇ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി അമേരിക്കയിലേക്ക് പോയത്.
ഹൈദരാബാദിലെ മൗലാ അലിയിൽ താമസിക്കുന്ന സയ്യിദ വഹാജ് ഫാത്തിമ എന്ന സ്ത്രീയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് മകളെ നാട്ടിലെത്തിക്കാന്‍ സഹായം ചോദിച്ച് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. ലുലു കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ കുടുംബവുമായി പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് നിവേദനത്തില്‍ പറയുന്നു.
"അടുത്തിടെ, രണ്ട് ഹൈദരാബാദ് സ്വദേശികളായ യുവാക്കളിലൂടെ എന്റെ മകൾ കടുത്ത വിഷാദത്തിലാണെന്നും അവളുടെ മുഴുവൻ സാധനങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നും ഞങ്ങൾ അറിഞ്ഞു, അതിനാൽ അവൾ പട്ടിണിയുടെ വക്കിലാണ്," ജൂലൈ 22-ന് അയച്ച കത്തില്‍ സയ്യിദ ചൂണ്ടിക്കാണിക്കുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള മജ്‌ലിസ് ബച്ചാവോ തെഹ്‌രീക്കിന്റെ വക്താവും സാമൂഹിക പ്രവർത്തകനുമായ അംജെദ് ഉല്ലാ ഖാൻ, ലുലുവിന്റെ പാസ്‌പോർട്ടിന്റെയും വിസയുടെയും പകർപ്പുകളുടെയും സയ്യിദ കേന്ദ്രമന്ത്രിക്ക് അയച്ച കത്തിന്റെയും ഫോട്ടോകളും വീഡിയോയും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
Syeda Lulu Minhaj Zaidi from Hyd went to persue MS from TRINE University, Detroit was found in a very bad condition in Chicago, her mother appealed @DrSJaishankar to bring back her daughter.@HelplinePBSK@IndiainChicago@IndianEmbassyUS@sushilrTOI@meaMADADpic.twitter.com/GIhJGaBA7a
— Amjed Ullah Khan MBT (@amjedmbt) July 25, 2023
ഒരു തെരുവിലിരിക്കുന്ന ഒരു യുവതി തന്റെ മുഴുവൻ പേര് ഓർമ്മിക്കാൻ ശ്രമിക്കുന്നതായാണ് വീഡിയോയില്‍ കാണാനാകുന്നത്. അവൾ സ്വയം മിൻഹാജ് സെയ്ദി ആണെന്ന് തിരിച്ചറിയുകയും ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയെന്നും ഒരു പരിശോധനയ്ക്കായി രക്തസാമ്പിളുകൾ നൽകിയതിന് ശേഷം തളർച്ചയാണെന്നും പറയുന്നു. വീഡിയോ ഷൂട്ട് ചെയ്യുന്നയാൾ അവരോട് ഇന്ത്യയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്യുന്നത് കേൾക്കാം.
വിദേശകാര്യ മന്ത്രാലയത്തിന്റെ മദാദ് കോൺസുലർ മാനേജ്‌മെന്റ് സർവീസിന്റെ ട്വിറ്റർ ഹാൻഡിൽ അതിന്റെ പോർട്ടലിൽ ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രതികരിച്ചിരുന്നു.
വീഡിയോ കോളിനിടെ ലുലു മിൻഹാജിന് അമ്മയെപ്പോലും തിരിച്ചറിയാൻ സാധിച്ചില്ലെന്നും അവർക്ക് എന്താണ് സംഭവിച്ചതെന്നോ ഡിട്രോയിറ്റിൽ നിന്ന് ചിക്കാഗോയിൽ എങ്ങനെ എത്തിയെന്നോ ഉള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അംജെദ് ഖാൻ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.