scorecardresearch

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: മൃതദേഹങ്ങളുടെ റീ പോസ്റ്റ്‌മോർട്ടം ഇന്ന്

ഡൽഹി എയിംസിൽനിന്നുള്ള മൂന്ന് ഫോറൻസിക് വിദഗ്ധരടങ്ങുന്ന സംഘമാണ് റീ പോസ്റ്റ്‌മോർട്ടം നടത്തുന്നത്

ഡൽഹി എയിംസിൽനിന്നുള്ള മൂന്ന് ഫോറൻസിക് വിദഗ്ധരടങ്ങുന്ന സംഘമാണ് റീ പോസ്റ്റ്‌മോർട്ടം നടത്തുന്നത്

author-image
WebDesk
New Update
Hyderabad encounter, ഹൈദരാബാദ് ഏറ്റുമുട്ടൽ, judicial enquiry, ജുഡീഷ്യൽ അന്വേഷണം, supreme court, സുപ്രീംകോടതി, ie malayalam, ഐഇ മലയാളം

ഹൈദരാബാദ്: പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹൈദരാബാദ് വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരുടെ മൃതദേഹം ഇന്ന് റീപോസ്റ്റ്മോർട്ടം ചെയ്യും. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നത്. ഡൽഹി എയിംസിൽനിന്നുള്ള മൂന്ന് ഫോറൻസിക് വിദഗ്ധരടങ്ങുന്ന സംഘമാണ് റീ പോസ്റ്റ്‌മോർട്ടത്തിനായി എത്തുന്നത്.

Advertisment

വ്യാജ ഏറ്റുമുട്ടലാണെന്ന വാദം ശക്തമായി നലനിൽക്കുന്ന സാഹചര്യത്തിൽ പ്രതികളുടെ മൃതദേഹം സംസ്കരിച്ചിരുന്നില്ല. നിലവിൽ ഗാന്ധി ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 20 നും 24 നും ഇടയിൽ പ്രായമുള്ള നാലു പേരെ നവംബർ 29 നാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് വെടിവച്ചുകൊന്നത്. ഡിസംബർ ആറിനായിരുന്നു സംഭവം.

ഏറ്റുമുട്ടൽ കൊലപാതകത്തിൽ നേരത്തെ ജുഡീഷ്യൽ അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. മുൻ സുപ്രീം കോടതി ജഡ്ജി വി.എസ് സിർപുർകറുടെ നേതൃത്വത്തിലുള്ള കമ്മിഷന് ആറ് മാസത്തെ സമയമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയിരിക്കുന്നത്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ ബല്‍ദോത്ത, മുന്‍ സിബിഐ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങള്‍. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

Advertisment
Hyderabad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: