/indian-express-malayalam/media/media_files/uploads/2019/12/Hyderbad-Rape-Case.jpg)
ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായും ഇതിനിടെ നടന്ന ഏറ്റുമുട്ടലിനിടെയാണു കൊല്ലപ്പെട്ടതെന്നുമാണു പൊലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണു സംഭവം.
തെളിവെടുപ്പിനിടെ പ്രതികള്‍ തങ്ങളെ ആക്രമിച്ചതായാണു പൊലീസ് പറയുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഏറ്റുമുട്ടലുണ്ടായെന്നാണു പൊലീസ് പറയുന്നു.
Read Also: Horoscope Today December 06, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
''കൊലപാതകം രംഗം പുനരാവിഷ്‌കരിക്കുന്നതിനിടെ നാല് പ്രതികളില്‍ ഒരാള്‍ മറ്റു മൂന്നു പേരെ നോക്കി രആംഗ്യം കാണിച്ചു. പൊലീസിനെ മര്‍ദിച്ച് രക്ഷപ്പെടാനായിരുന്നു ആംഗ്യം. ഇതിനുപിന്നാലെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട് വിജനമായ വഴിയിലൂടെ ഓടുകയായിരുന്നു. അപ്പോഴാണ് വെടിയുതിര്‍ത്തത്,''പൊലീസ് വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
Read Also: ഏറ്റവും ഇഷ്ടം പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം: ജാന്‍വി കപൂര്‍
വനിതാ ഡോക്ടറുടെ മൃതദേഹംഹൈദരാബാദ് -ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നവംബര്‍ 28 നാണു കണ്ടെത്തിയത്. സംഭവത്തില്‍, ഇരുപതിനും ഇരുപത്തി നാലിനും ഇടയില്‍ പ്രായമുള്ള നാല് പ്രതികളെ നവംബര്‍ 29 നാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി ശനിയാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ ജനരോഷമാണു രാജ്യമെങ്ങും ഉയര്‍ന്നിരുന്നു. പ്രതികളെ കൊലപ്പെടുത്തണമെന്ന് ചില എംപിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികളുടെ വിചാരണ വേഗത്തിലാക്കണമെന്നു മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഉത്തരവിട്ടിരുന്നു. അതിവേഗ കോടതി സജ്ജമാക്കി വിചാരണ നടപടികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടറുടെ കൊലപാതകത്തെ അതിഭീകരമായ അവസ്ഥയെന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇരയായ ഡോക്ടറുടെ കുടംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും നീതി ലഭ്യമാക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും ചന്ദ്രശേഖര റാവു ഉറപ്പുനല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us