ഹൈദരാബാദ്: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പതിനാറുകാരിയെ അരിവാള്‍കൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ചു. 17കാരനായ ഭരത് കുമാര്‍ കഴിഞ്ഞ ഒരുവര്‍ഷമായി പെണ്‍കുട്ടിയെ പിന്തുടര്ന്ന് ശല്യപ്പെടുത്താറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടിയും അച്ഛനും നേരത്തെ ഹൈദരാബാദ് പൊലീസിന്റെ വനിതാ വിഭാഗത്തില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഭരതിന് വിളിച്ച് താക്കീത് നല്‍കുകയും ഇനിയും പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയാല്‍ ഗുരുതരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഭരത് തന്റെ കോളേജിന് സമീപത്തുകൂടി കറങ്ങി നടക്കാറുണ്ടെന്നും തന്നെ കാണുമ്പോഴെല്ലാം സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നു. താന്‍ പെണ്‍കുട്ടിയെ ഗാഢമായി പ്രണയിക്കുന്നുവെന്ന് പറഞ്ഞ ഭരത് തിരിച്ച് തന്നെ പ്രണയിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുറച്ചു ദിവസം മുമ്പ് തങ്ങളുടെ വീടിന് സമീപം നില്‍ക്കുന്നത് കണ്ട് പെണ്‍കുട്ടിയുടെ പിതാവ് ഭരതിനെ ശകാരിച്ചിരുന്നു.
ഇന്ന് രാവിലെ കോളേജില്‍ പോകാനായി പെണ്‍കുട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍, ഇയാള്‍ പെണ്‍കുട്ടിയുടെ കൈപിടിച്ച് തെരുവിലൂടെ വലിച്ചിഴച്ച്, അരിവാള്‍ കൊണ്ട് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും കൈവിരലുകള്‍ക്കും ഗുരുതരമായ പരുക്കുകളുണ്ട്.