ഹൈദരാബാദ്: ഭാര്യയുമൊത്തുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി പോണ്‍സൈറ്റില്‍ അപ്ലോഡ് ചെയ്ത സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ ഹൈദരാബാദ് സൈബര്‍ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ അറിയാതെയാണ് ഇയാള്‍ പണം ഉണ്ടാക്കാനായി ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്തതത്.

കഴിഞ്ഞയാഴ്ച്ച പിടിയിലായ 33കാരനായ ഇയാളുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നില്ല. ഇരയാക്കപ്പെട്ട യുവതിയുടെ സ്വകാര്യത സംരക്ഷിക്കാനാണ് വിവരങ്ങള്‍ പുറത്തുവിടാത്തതെന്ന് പൊലീസ് അറിയിച്ചു.
നവംബര്‍ 2016നാണ് യുവതിയും സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവും പൊലീസില്‍ പരാതിയുമായി എത്തിയത്. ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ നിരവധി വെബ്സൈറ്റുകളില്‍ പ്രചരിക്കുന്നതായാണ് പരാതി ലഭിച്ചത്. ദൃശ്യങ്ങള്‍ ഒരു പോണ്‍സൈറ്റില്‍ കണ്ട യുവതിയുടെ സുഹൃത്താണ് വിവരം ഇവരെ അറിയിച്ചത്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍ നിന്നുമാണ് വീഡിയോ ഒരു പോണ്‍സൈറ്റില്‍ അപ്ലോഡ് ചെയ്തതെന്ന് വ്യക്തമായി. ഐപി അഡ്രസിന്റെ ഉടമസ്ഥനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ഒരു സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് മറ്റൊരു പോണ്‍സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നെന്ന് ഇയാള്‍ മൊഴി നല്‍കി.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിടപ്പറയില്‍ നിന്നും ലൈവ് സ്ട്രീമായാണ് ദൃശ്യങ്ങള്‍ പരസ്യമായതെന്ന് സൈബര്‍ സെല്ലിന് വ്യക്തമായി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ ഇമെയില്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ഇയാള്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന നിഗമനത്തിലെത്തി.

തുടര്‍ന്ന് പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. വൈബ്ക്യാം ഓണ്‍ ചെയ്താണ് ലൈവ് സ്ട്രീം പോകുന്ന തരത്തില്‍ ഇയാള്‍ കട്ടിലിന് എതിര്‍വശം ലാപ്ടോപ് തയ്യാറാക്കി വെച്ചത്. ഭാര്യയുടെ ശ്രദ്ധ തിരിക്കാനായി ലാപ്ടോപ് സ്ക്രീനില്‍ സിനിമയും ഇയാള്‍ തുറന്നുവെച്ചു.

ദൃശ്യങ്ങളില്‍ ഭാര്യയുടെ മുഖം മാത്രമേ പതിയുന്നുള്ളൂവെന്നും ഇയാള്‍ ഉറപ്പുവരുത്തി. പണം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഭാര്യയുമൊത്തുള്ള ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചു. നിരവധി പോണ്‍സൈറ്റുകളില്‍ തനിക്ക് അംഗത്വമുണ്ടെന്നും ഇണകളെ തേടുന്ന യുവതികളെ താത്പര്യമുണ്ടെന്ന് കാട്ടി സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹൈദരാബാദിലെ ജീതിമെറ്റ്ല സ്വദേശിയായ ഇയാള്‍ വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ