ഹൈദരാബാദ്: കാമുകനുമായി വീഡിയോ കോളിങ് ചെയ്യുന്നതിനിടെ പെൺകുട്ടി ആത്മഹത്യ ചെയ്തു. എംബിഎ വിദ്യാർത്ഥിനിയായ പെൺകുട്ടി ഹോസ്റ്റലിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം.

ആന്ധ്ര പ്രദേശിലെ അനന്ത്പൂർ സ്വദേശിനിയായ ഹനീഷ ചൗധരി (24) ആണ് മരിച്ചത്. ഹൈദരാബാദിലെ ശിവശിവാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ എംബിഎ വിദ്യാർത്ഥിനിയാണ്. കാമുകൻ ദക്ഷിത് പട്ടേലുമായുളള ചെറിയ വഴക്കിനെത്തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

ഹനീഷയും ദക്ഷിതും കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. ഇന്നലെ വീഡിയോ കോളിങ്ങിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് പെൺകുട്ടി താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് ഫാനിൽ തൂങ്ങി. ഇതു കണ്ട ദക്ഷിത് ഉടൻ തന്നെ ഹോസ്റ്റലിൽ എത്തി. വാതിൽ ചവിട്ടി തുറന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ