ഹൈദരാബാദ്: ബി ജെ പി എംഎല്‍എയുടെ ഭീഷണി വകവയ്ക്കാതെ ഹൈദരാബാദില്‍ ഷോ നടത്തി സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ മുനവര്‍ ഫാറൂഖി. വന്‍ സുരക്ഷാ വലയത്തിലായിരുന്നു ഷോ. ബംഗളുരുവിലെ തന്റെ രണ്ടാമത്തെ ഷോ ഇന്നലെ മുനവര്‍ റദ്ദാക്കിയിരുന്നു.
ഹൈദരാബാദിലെ ശില്‍പ്പ കലാവേദിയില്‍ നടന്ന പരിപാടിക്കായി ആയിരത്തിലധികം പൊലീസുകാരാണു സുരക്ഷാ വലയം തീര്‍ത്തത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ബി ജെ പിയും ഹിന്ദുത്വ സംഘടനകളുടെയും ഷോ വേദിയിലേക്കു പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സര്‍വസജ്ജമായിരുന്നു പൊലീസ്.
ഷോ നടക്കുന്നതായും താന്‍ ദൈവങ്ങളെ അപമാനിച്ചുവെന്ന ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും ഫാറൂഖി പ്രസ്താവനയില്‍ പറഞ്ഞു. ഷോയ്ക്കായി രണ്ടായിരത്തിലധികം ടിക്കറ്റുകള്‍ വിറ്റു. ടിക്കറ്റ് ലഭിച്ച എല്ലാവര്ക്കും വേദിയിലേക്കും പ്രവേശിക്കാന്‍ കഴിഞ്ഞു. പ്രത്യേക പൊലീസ് സംഘത്തിന്റെ സുരക്ഷാവലയത്തിലാണു മുനവര്‍ ഫാറൂഖിയെ വേദിയിലെത്തിയത്.
തന്റെ അനുയായികള്‍ പരിപാടി തടസപ്പെടുത്തുമെന്നായിരുന്നു ബി ജെ പി എംഎല്‍എ ടി രാജ സിങ്ങിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്നു ഷോ ഒരു കുഴപ്പവുമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തെലങ്കാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയായിരുന്നു. പൊലീസാവട്ടെ സാഹചര്യം അഭിമാനപ്രശ്നമായി എടുക്കുകയും ചെയ്തു. എം എല്‍ എയെ പൊലീസ് ഫലപ്രദമായി വീട്ടില്‍ ഒറ്റപ്പെടുത്തി. എന്നാല്‍ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല.
ഏതാനും പ്രതിഷേധക്കാര്‍ വേദിയില്‍ എത്തിയെങ്കിലും പൊലീസ് അവരെ ഓടിച്ചു. ”ചില ബിജെപി പ്രവര്‍ത്തകര്‍ വേദിയിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ പരാജയപ്പെടുത്തി. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ച 60 പേരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷോ നിശ്ചയിച്ചതു പോലെ നടക്കുന്നു,” ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പൊലീസ് ഡിറ്റക്ടീവുകളുടേതിനു സമാനമായ യൂണിഫോം ധരിച്ച് വേദിയിലേക്കു കടക്കാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശ്രമിച്ചതായാണ് ആരോപണം. ഇവരെ പൊലീസ് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞ് തുരത്തുകയായിരുന്നു.
അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണു ബെംഗളുരുവിലെ വെള്ളിയാഴ്ചത്തെ ഷോ അവസാന നിമിഷം മുനവര്‍ ഫാറൂഖി ഷോ റദ്ദാക്കിയത്. ഫാറൂഖി തന്റെ ഷോകളില്‍ ശ്രീരാമനെയും സീതാ ദേവിയെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടന സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു.
ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണു ബെംഗളുരുവിലെ ഫാറൂഖിയുടെ ഷോ റദ്ദാക്കുന്നത്. 2021 നവംബറില്‍ അദ്ദേഹത്തിന്റെ ഷോ പൊലീസ് റദ്ദാക്കിയിരുന്നു. അതേസമയം, തന്റെ ഹൈദരാബാദ് ഷോ നിശ്ചയിച്ചതുപോലെ നടക്കുമെന്നു ബെംഗളുരു ഷോ റദ്ദാക്കിയതിനു പിന്നാലെ മുനവര്‍ ഫറൂഖി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു.