ഹൈദരാബാദ്: ഹൈദരാബാദിൽ തുറന്ന ഓവുചാലില്‍ വീണ് ഒരാള്‍ മരിച്ചു. ജീദിമെത്താലയ്ക്ക് അടുത്താണ് അപകടം ഉണ്ടായത്. മരിച്ച ആള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഓവുചാലിലെ മാന്‍ഹോളില്‍ ഇയാള്‍ ഏറെ നേരം പിടിച്ചു നിന്നെങ്കിലും വെളളത്തിന്റെ ശക്തിക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല.

കാഴ്ചക്കാരന്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 30 വയസോളം പ്രായമുളളയാളാണ് അപകടത്തില്‍ പെട്ടത്. ഇയാള്‍ ഓവുചാലിന്റെ മുകളില്‍ ഇരുന്നപ്പോള്‍ ചാലിലേക്ക് വീഴുകയായിരുന്നവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

കാഴ്ചക്കാരില്‍ ചിലര്‍ ഇയാളെ രക്ഷിക്കാനായി കയര്‍ എറിഞ്ഞ് കൊടുത്തെങ്കിലും കുറച്ചുനേരം മാത്രമേ ഇയാള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞുളളു. ഇയാളുടെ മൃതദേഹം ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ