scorecardresearch

ഉപരിപഠനത്തിനായി ലണ്ടനിലെത്തിയ ഹൈദരാബാദ് സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി

സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

author-image
WebDesk
New Update
Tejaswani

Photo: Kontham Tejaswini Reddy/Instagram

ന്യൂഡല്‍ഹി: ഉപരിപഠനത്തിനായി ലണ്ടനിലെത്തിയ ഹൈദരാബാദ് സ്വദേശിയായ യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദ്, ചമ്പപ്പേട്ട് സ്വദേശിനിയായ കൊന്തം തേജസ്വനി റെഡ്ഡിയാണ് മരണപ്പെട്ടത്.

Advertisment

താമസസ്ഥലത്തിന് സമീപം വച്ചാണ് യുവതി കൊലചെയ്യപ്പെട്ട്. പ്രാദേശിക സമയം രാവിലെ 10 മണിക്കായിരുന്നു സംഭവം. തേജസ്വനിയുടെ സുഹൃത്തായ അഖിലയ്ക്കും കുത്തേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് വച്ച് തന്നെ തേജസ്വനി മരണപ്പെട്ടിരുന്നു. അഖില അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും 23, 24 വയസുമാണ് പ്രായം. 23 വയസുള്ള ഒരു പെണ്‍കുട്ടിയേയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു.

Advertisment

ഡിറ്റെക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ ലിന്‍ഡ ബ്രാഡ്ലി സംഭവത്തേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.

Student Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: