ഹൈദരാബദ്: ‘എനിക്ക് സന്തോഷിക്കാന്‍ പേടിയാവുന്നു’ എന്ന സന്ദേശം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം ഹൈദരാബാദില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ‘ഇക്കാലത്ത് എനിക്ക് സന്തോഷവതിയായിരിക്കാന്‍ പേടിയാണ്. എനിക്ക് അറിയില്ല എന്തുകൊണ്ടോ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും അത്രയ്ക്ക് വഷളാകുകയാണ്. ഞാന്‍ എന്തിലൂടെയൊക്കെയോ കടന്നു പോകുകയാണ്. ജീവിതത്തില്‍ ഓരോ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നു. ഞാനിത് ഉപേക്ഷിക്കുമെന്നു തോന്നു’. എന്നാണ് മോണിക്ക സി എന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി ദു:ഖസൂചകമായ ഇമോജിയോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ആത്മഹത്യ ചെയ്തു.

ഹൈദരാബാദിലെ വീടിനുള്ളിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിനിയായിരുന്നു മോണിക്ക. അമ്മയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്.

സമാനമായി ആത്മഹത്യചെയ്യുകയാണെന്ന കാര്യം വീഡിയോയില്‍ ചിത്രീകരിച്ച ശേഷം ഹൈദരാബാദില്‍ മറ്റൊരു യുവാവും ആത്മഹത്യ ചെയ്തു. ഷഹദ് ഹുസൈന്‍ എന്ന യുവാവാണ് ജീവനെടുക്കിയത്. തന്റെ കച്ചവട സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലിയിലാണ് ഇയാളെ കാണപ്പെട്ടത്.

കഴുത്തില്‍ കയര്‍ മുറുക്കി താന്‍ ജീവനൊടുക്കുകയാണെന്ന് ഷഹദ് പറയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചില ബന്ധുക്കളില്‍ നിന്ന് പണം കടം വാങ്ങിയിരുന്നതായും ഇതിന്റെ പേരില്‍ വലിയ മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നതായും ഷഹദ് വീഡിയോ ദൃശ്യത്തില്‍ പറയുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ