ഹൈ​ദ​രാ​ബാ​ദ്: അ​ഞ്ചു ല​ക്ഷം രൂ​പക്ക് പ​തി​നാ​റു​കാ​രി​യെ അ​റു​പ​ത്ത​ഞ്ചു​കാ​ര​ന് വി​വാ​ഹം ചെ​യ്തു ന​ൽ​കി. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ, മാ​തൃ​സ​ഹോ​ദ​രിയും ഭർത്താവും ആണ് ഒ​മാ​ൻ സ്വ​ദേ​ശി​യാ​യ ഷെ​യ്കി​നു വി​വാ​ഹം ചെ​യ്തു ന​ൽ​കിയത്. എ​ൻ​ഡി​ടി​വിയാണ് വാർത്ത റി​പ്പോ​ർ​ട്ട് ചെയ്യുന്നത്. ഇ​തു സം​ബ​ന്ധി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയിട്ടുണ്ട്.

പെൺകുട്ടിയും ഇയാളോടൊപ്പം ഒമാനിലാണുള്ളത്. പെൺകുട്ടിയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന ആവശ്യവുമായാണ് മാതാവ് പൊലീസിനെ സമീപിച്ചത്. വിവാഹചിത്രങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. മകളോട് സംസാരിച്ചപ്പോഴെല്ലാം അവൾ കരയുകയായിരുന്നെന്നും ഇന്ത്യയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

കുട്ടിയെ നാട്ടിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് വി​വാ​ഹ​ത്തി​നാ​യി അ​ഞ്ചു ല​ക്ഷം രൂ​പ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് തി​രി​കെ​ ത​ന്നാ​ൽ കു​ട്ടി​യെ വി​ട്ടു​ന​ൽ​കാ​മെ​ന്നും ഷെയ്ക്ക് അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​ന് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പെ​ണ്‍​കു​ട്ടി​യെ തി​രി​കെ എ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​തി​ന്‍റെ പേ​രി​ൽ സ​ഹോ​ദ​രീ ഭ​ർ​ത്താ​വി​ൽ​നി​ന്നു ത​നി​ക്കു ഭീ​ഷ​ണി​യു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ആ​രോ​പി​ക്കു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook