നോർത്ത് കരോലിന: ഭാര്യയുടെ പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ പല സമ്മാനങ്ങളും ഭർത്താക്കന്മാർ നൽകാറുണ്ട്. പക്ഷേ കിടിലനൊരു ആശയത്തിലൂടെ ഭാര്യയെ അതിശയപ്പെടുത്തിയിരിക്കുകയാണ് വെയ്‌ലോൺ മക്‌ഗെയർ. പിറന്നാൾ ദിനത്തിൽ ഭാര്യയ്ക്ക് ഏറെ ഇഷ്ടപ്പെടുന്ന വസ്തുവിന്റെ അതേ രൂപത്തിലുളള കേക്ക് ഓർഡർ ചെയ്താണ് ഭർത്താവ് ഞെട്ടിച്ചത്.

ചോക്ലേറ്റ് അല്ലെങ്കിൽ പൂക്കൾ, അതും അല്ലെങ്കിൽ ഡയമണ്ട് എന്നു വിചാരിച്ചുവെങ്കിൽ തെറ്റി. ആമസോൺ ഡെലിവറി ബോക്സിന്റെ രൂപത്തിലുളള കേക്കാണ് ഭർത്താവ് നൽകിയത്. ഒരാഴ്ചയിൽ രണ്ടോ മൂന്നോ ആമസോൺ ഡെലിവറി ബോക്സ് വീട്ടിൽ എത്താറുളളത് മനസിലാക്കിയാണ് വെയ്‌ലോണിന് ഇങ്ങനെയൊരു ആശയം തോന്നിയത്.

”ഞാൻ ഇത് കണ്ടപ്പോൾ ഒരുപാട് ചിരിച്ചു. ആദ്യം ഞാൻ കരുതിയത് ശരിക്കും ആമസോണിന്റെ ബോക്സാണെന്നാണ്. ഇതുപോലെ ഒരിക്കലും ഭർത്താവ് സർപ്രൈസ് നൽകി ഞെട്ടിച്ചിട്ടില്ല,” ഭാര്യ എമിലി മക്‌ഗെയർ പറഞ്ഞു. നോർത്ത് കരോലിനയിലെ സ്വീറ്റ് ഡ്രീംസ് ബേക്കറിയാണ് കേക്ക് തയ്യാറാക്കിയത്.

amazon cake box, ie malayalam
amazon cake box, ie malayalam
amazon cake box, ie malayalam

കേക്കിൽ ആമസോണിന്റെ ഷിപ്പിങ് ലേബലും പാക്കിങ് ടാപ്പും ഒരുക്കിയിരുന്നു. ഒറ്റനോട്ടത്തിൽ ആമസോൺ ഡെലിവറി ബോക്സാണെന്ന് തോന്നുന്ന കേക്കിന്റെ വില 50 ഡോളറാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook