ശ്രീ​ന​ഗ​ർ: ഹു​റി​യ​ത് നേ​താ​വ് സ​യി​ദ് അ​ലി ഷാ ​ഗി​ലാ​നി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഗി​ലാ​നി​യെ കാ​ഷ്മീ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 87കാരനായ ഗിലാനിക്ക് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ഇ​ന്ന് രാവിലെയോടെ അ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. തണുപ്പുകാലത്ത് ഡല്‍ഹിയിലേക്ക് മാറി താമസിക്കാറുള്ള ഗിലാനിക്ക് ഇത്തവണ കശ്മീരില്‍ നിന്നും പുറത്തു പോകാന്‍ കഴിഞ്ഞിരുന്നില്ല. വീ​ട്ടു​ത​ട​ങ്ക​ലി​ലാ​യി​രു​ന്ന ഗി​ലാ​നി ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook