വാ​​​ഷിം​​​ഗ്ട​​​ൺ: അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ രൂ​​​പം​​​കൊ​​​ണ്ട ഇ​​​ർ​​​മ കൊ​​​ടു​​​ങ്കാ​​​റ്റ് ക​​​രീ​​​ബി​​​യ​​​ൻ മേ​​ഖ​​ല​​യി​​ൽ പ​​ര​​ക്കെ നാ​​​ശം​​​വി​​​ത​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യെ ല​​​ക്ഷ്യ​​​മാ​​​ക്കി നീ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി. മ​​​ണി​​​ക്കൂ​​​റി​​​ൽ 185 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണു കാ​​​റ്റി​​​ന്‍റെ വേ​​​ഗം. ആ​​​ന്‍റി​​​ഗ്വാ, ബ​​​ർ​​​ബു​​​ഡ ദ്വീ​​​പു​​​ക​​​ളി​​​ൽ ഇ​​​ർ​​​മ നാ​​​ശം വി​​​ത​​​ച്ചു. തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി. ക​​​ന​​​ത്ത​​​മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ൻ മ​​​ര​​​ങ്ങ​​​ൾ ക​​​ട​​​പു​​​ഴ​​​കി. വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ ബ​​​ന്ധ​​​വും വൈ​​​ദ്യു​​​തി​​​യും ത​​​ട​​​സ​​​പ്പെ​​​ട്ടു.

അതികഠിനവും ക്രൂരവുമെന്നാണ് കരീബിയന്‍ ഉപദ്വീപില്‍ ആഞ്ഞടിക്കുന്ന ഇര്‍മ ചുഴലിക്കാറ്റിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവന്‍ മാക്രോണ്‍ വിശേഷിപ്പിച്ചത്. സെന്റ് മാര്‍ട്ടിന്‍, സെന്റ് ബാര്‍ട്ട്സ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. ഇവിടെ രണ്ട് പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. കൂടാതെ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ബാര്‍ബുഡ, ആന്റിക്വ എന്നിവിടങ്ങളില്‍ ഇര്‍മ 90 ശതമാനം നാശം വിതച്ചതായി ബാര്‍ബുഡ പ്രധാനമന്ത്രി അറിയിച്ചു. ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകളുടെ കാറ്റഗറി അഞ്ചിൽപെടുന്ന ഇർമ ഇപ്പോള്‍ വടക്കന്‍ വിര്‍ജിന്‍ ദ്വീപുകളിലൂടെ കടന്നുപോകുകയാണ്. പ്യൂർ​ടോ റികോയും ഹെയ്​തിയും ക്യൂബയും കടന്ന്​ യു.എസിലെത്തുന്ന ഇര്‍മ ഫ്ലോറിഡയില്‍ കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പുണ്ട്.

ഹാര്‍വെ കൊടുങ്കാറ്റിന് ശേഷം അമേരിക്കയില്‍ ആഞ്ഞടിക്കാനിരിക്കുന്ന ഇര്‍മ ചുഴലിക്കാറ്റിനോടുബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അ​​​പ​​​ക​​​ടക​​​ര​​​മെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന കാ​​​റ്റ​​​ഗ​​​റി അ​​​ഞ്ചി​​​ലാ​​​ണ് ഇ​​​ർ​​​മ​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​​ഫ്ളോ​​റി​​ഡ​​യി​​ൽ ഗ​​വ​​ർ​​ണ​​ർ സ്കോ​​ട്ട് അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ