ന്യൂ ഓർലിയൻസ്: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നാണ് ഇത്. ലൂസിയാന ന്യൂ ഓർലിയൻസ് എന്നിവിടങ്ങളിൽ ആഞ്ഞുവീശിയ കാറ്റിൽ ശക്തമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധിപേരെ മാറ്റിപ്പാർപ്പിച്ചു.
പതിനാറ് വർഷം മുൻപ് ലൂസിയാനയെയും മിസ്സിസിപ്പിയെയും തകർത്ത കത്രീന ചുഴലിക്കാറ്റ് എത്തിയ അതേ ദിവസമാണ് കാറ്റഗറി നാലിൽ വരുന്ന ഐഡയുടെയും വരവ്. ഏകദേശം 241 കിലോമീറ്റർ വേഗതയിൽ വീശുന്ന ഐഡ അമേരിക്കയെ ബാധിച്ച ഏറ്റവും ശക്തമായ അഞ്ചാമത്തെ ചുഴലിക്കാറ്റാണ്.
ചുഴലിക്കാറ്റിനെത്തുടർന്ന് പ്രദേശത്തുനിന്ന് ആയിരങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഏഴ് ലക്ഷത്തിലധികം വീടുകളിൽ വൈദ്യതി ബന്ധം തകരാറിലായതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Also Read: കാബൂളിൽ റോക്കറ്റ് ആക്രമണം; ഒരു കുട്ടി കൊല്ലപ്പെട്ടു