scorecardresearch
Latest News

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ അഞ്ച് മരണം

ഒരു അമ്മയുടേയും കുഞ്ഞിന്റേതുമടക്കമാണ് അഞ്ചു മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ അഞ്ച് മരണം
REFILE – CORRECTING GRAMMAR AND TYPO IN CITY NAME People are rescued by members of the U.S. Army during the passing of Hurricane Florence in the town of New Bern, North Carolina, U.S., September 14, 2018. REUTERS/Eduardo Munoz

വില്‍മിങ്ടന്‍: യുഎസിന്റെ കിഴക്കന്‍ തീരമേഖലയില്‍ ആഞ്ഞടിച്ച ഫ്‌ളോറന്‍സ് ചുഴലിക്കാറ്റിലും മഴയിലും അഞ്ചുമരണം. പല പ്രദേശങ്ങളിലും രൂക്ഷമായ മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. അടുത്ത 48 മണിക്കൂര്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ഒരു അമ്മയുടേയും കുഞ്ഞിന്റേതുമടക്കമാണ് അഞ്ചു മരണം സ്ഥിരീകരിച്ചിരിക്കുന്നത്. വില്‍മിങ്ടനിലെ വീടിനുമുകളില്‍ മരം പൊട്ടിവീണാണ് ഇവര്‍ മരിച്ചത്. അപകടം സംഭവിച്ച കുട്ടിയുടെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം സംഭവിച്ചാണ് മറ്റൊരു സ്ത്രീയുടെ മരണം.

വീടുകളില്‍ കുടുങ്ങിപ്പോയ നൂറുകണക്കിനു ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. നോര്‍ത്ത് കരോലിനയില്‍ ഏകദേശം 7,73,903 വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

മണിക്കൂറില്‍ 80 മുതല്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. പലയിടങ്ങളിലും 25 സെന്റിമീറ്ററിലധികം മഴ ലഭിച്ചു. 12 വിമാനത്താവളങ്ങള്‍ അടയ്ക്കുകയും 2,100 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

നോ​ർ​ത്ത് ക​രോലിന​യി​ലെ വില്‍മിങ്ട​ണി​നു സ​മീ​പം റൈ​റ്റ്സ്‌​വി​ൽ ബീ​ച്ചി​ലാ​ണ് ചു​ഴ​ലി ആ​ദ്യം ക​ര​യി​ൽ ആ​ഞ്ഞ​ടി​ച്ച​ത്. ക​ട​ൽ​ജ​ലം ഇ​ര​ച്ചു​ക​യ​റി തെ​രു​വു​ക​ൾ വെ​ള്ള​ത്തി​ലാ​യി. പ​തി​നേ​ഴു ല​ക്ഷം പേ​ർ​ക്ക് സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ന്യൂ​ബേ​ൺ ന​ഗ​ര​ത്തി​ൽ വീ​ടു​മാ​റാ​ത്ത 200ൽ ​അ​ധി​കം പേ​രെ പ്ര​ള​യ​ജ​ല​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Hurricane florence plows inland leaving five dead states flooded