അഫ്ഗാനിസ്ഥാനില്‍ 1.4 കോടി പേര്‍ കടുത്ത പട്ടിണിയില്‍: യുഎന്‍ ഭക്ഷ്യ ഏജന്‍സി

ഡബ്ല്യുഎഫ്‌പിയുടെ കണക്കനുസരിച്ച്, അഫ്ഗാനിസ്ഥാനിൽ ഏകദേശം 20 ലക്ഷം കുട്ടികൾക്കാണ് പോഷകാഹാരക്കുറവുള്ളത്

Afghan, Taliban, Food scarcity

റോം: അഫ്ഗാനിസ്ഥാനില്‍ പട്ടിണി വ്യാപിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ വിതരണ ഏജന്‍സി അറിയിച്ചു. രാജ്യത്തെ മൂന്ന് പ്രവശ്യാ തലസ്ഥാനത്തിലേക്ക് ഭക്ഷണ വിതരണം പുനരാരംഭിക്കാന്‍ കഴിഞ്ഞില്ലെന്നും ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ ഒരു പ്രവശ്യാ തലസ്ഥാനത്തേക്ക് സഹായം നല്‍കുന്നത് സംബന്ധിച്ച് താലിബാനുമായി ഏജന്‍സി ചര്‍ച്ച നടത്തിയിട്ടുണ്ട്.

അഫ്ഗാനിലുള്ള 3.9 കോടിയാളുകളില്‍ 1.4 കോടി പേര്‍ കടുത്ത പട്ടിണി നേരിടുന്നതായി റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി) വ്യക്തമാക്കുന്നു. മൂന്ന് വർഷത്തിനിടയിലെ രണ്ടാമത്തെ ജലദൗര്‍ലഭ്യവും പോരാട്ടങ്ങളും താലിബാൻ രാജ്യം നിയന്ത്രണത്തിലാവുന്നതിന് മുമ്പുതന്നെ അഫ്ഗാനിസ്ഥാനെ ബാധിച്ചിരുന്നു.

“വടക്ക് പ്രവിശ്യാ തലസ്ഥാനമായ ഫൈസാബാദ് കഴിഞ്ഞയാഴ്ച താലിബാൻ കീഴടക്കിയതിന് ശേഷം, താലിബാന്‍ കമാന്‍ഡുമായി ആശയവിനിമയം നടത്താന്‍ സാധിച്ചു. അടുത്ത ദിവസം തന്നെ അവിടേക്ക് ഒരു ട്രക്ക് ഭക്ഷണം എത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ഡബ്ല്യുഎഫ്‌പിയുടെ ഡെപ്യൂട്ടി കൺട്രി ഡയറക്ടർ ആൻഡ്രൂ പാറ്റേഴ്സൺ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

എന്നാല്‍ കാണ്ഡഹാര്‍, ഹെറാത്ത്, ജലാലബാദ് എന്നിവിടങ്ങളിലേക്ക് സഹായം എത്തിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല എന്നു പാറ്റേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു. ഡബ്ല്യുഎഫ്‌പിയുടെ കണക്കനുസരിച്ച്, അഫ്ഗാനിസ്ഥാനിൽ ഏകദേശം 20 ലക്ഷം കുട്ടികൾക്കാണ് പോഷകാഹാരക്കുറവുള്ളത്.

Also Read: ദുരിതവേലികള്‍പ്പുറം കടക്കു കുഞ്ഞേ നീ; അഫ്ഘാനിസ്ഥാനില്‍ നിന്നൊരു കരളുലയ്ക്കുന്ന കാഴ്ച; വീഡിയോ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Hunger spreading in afghanistan say un food agency

Next Story
സജീവ കേസുകള്‍ കുറയുന്നു; രാജ്യത്ത് 34,457 പേര്‍ക്ക് കോവിഡ്, 375 മരണംCovid 19, covid vaccine
The moderation of comments is automated and not cleared manually by malayalam.indianexpress.com